Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങൾ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ എങ്കിൽ സൂക്ഷിക്കുക. നിങ്ങൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.ചിലപ്പോൾ മരണത്തിന് വരെ ഇത് കാരണമായേക്കാം. ചുരുങ്ങിയത് ഒരു മണിക്കൂറിൽ അഞ്ച് മിനിറ്റെങ്കിലും എഴുന്നേറ്റ് നടക്കണമെന്ന് പഠനങ്ങൾ പറയുന്നു. പൊതുവെ മിക്കയാളുകളും ഒരു ദിവസത്തിൽ 70 ശതമാനവും ചിലവഴിക്കുന്നത് ഇരുന്നാണ്.
–
–
ഇരിക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന കലോറികളുടെ അളവ് ഒന്ന് എഴുന്നേറ്റ് നിന്നാല്‍ കുറയും. മാത്രമല്ല തുടര്‍ച്ചയായി ഇരിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും കാരണമാകുന്നു. ദീർഘനേരത്തെ ഇരുത്തം മനുഷ്യശരീരത്തെ പുകവലിയേക്കാള്‍ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കുറേ സമയം ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നിൽക്കുകയും നടക്കുകയും ചെയ്യുന്നത് ശരീരത്തിന് ഗുണം ചെയ്യും.
–
–
രക്തസമ്മർദം, പ്രമേഹം, പക്ഷാഘാതം, കൊളസ്ട്രോൾ, കുടവയർ എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ദീർഘനേരത്തെ ഇരുത്തം ക്യാൻസറിനും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്തെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും കുറച്ച് സമയം മാത്രം ഇരിക്കുകയും ചെയ്യുന്നവരിലെ മരണ സാധ്യത ദീര്‍ഘനേരം ഇരിക്കുന്നവരെ അപേക്ഷിച്ച് രണ്ട് മടങ്ങ് കുറവാണ്.
Leave a Reply