Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന മുന്ന് മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വേദനസംഹാരിയായ അനാല്‍ജിന്‍ പ്രമേഹ ചികിത്സക്ക് ഉപയോഗിക്കുന്ന പിയോഗൈ്ളറ്റാസോണ്‍, മാനസിക രോഗികള്‍ക്ക് നല്‍കുന്ന ഡീന്‍സിറ്റ് എന്നിവക്കാണ് ഇന്ത്യയില്‍ നിരോധിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് മരുന്നുകളുടെ നിരോധം. പിയോഗൈ്ളറ്റാസോണ്‍ മരുന്ന് ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്കും മൂത്രാശയ കാന്‍സറിനും കാരണമാകുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്ക , ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലും മേല്‍പ്പറഞ്ഞ മരുന്നുകള്‍ക്ക് നിരോധം ഏര്‍പെടുത്തിയിട്ടുണ്ട്.
Leave a Reply