Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2025 9:45 am

Menu

Published on October 23, 2015 at 12:56 pm

വൈകുന്നേരം അല്പ്പം ബിയർ കുടിച്ചാൽ നല്ലതാണ്…!!

healthy-reasons-to-drink-beer

ബിയര്‍ ആരോഗ്യകരമായ ഒരു പാനീയമാണെന്നതിൽ ഒരു സംശയമില്ല. എന്ന് കരുതി രാപ്പകൽ ബിയർ കുടിച്ച് ഇരുന്നാൽ അത് സംഗതി മാറും. കാരണം എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയുന്നത്. അതുകൊണ്ടു തന്നെ അല്‍പം സൂക്ഷിക്കുന്നതും നല്ലതാണ്. എന്നാല്‍ മറ്റുള്ള മദ്യങ്ങളെയെല്ലാം അപേക്ഷിച്ച് വൈകുന്നേരങ്ങളില്‍ ബിയര്‍ കഴിച്ചാൽ അൽപം ഒക്കെ ഗുണം കൂടെ ഉണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍.. ഈയിടെ നടത്തിയ ഒരു പഠനത്തിലാണ് വൈകുന്നേരങ്ങളില്‍ അല്‍പം ബിയര്‍ കഴിക്കുന്നതിലെ ആരോഗ്യകരമായ വശങ്ങളെ കുറിച്ച് പറയുന്നത്.

1. രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ബിയറിന് കഴിയും. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ ബിയര്‍ കഴിക്കുന്നത് ബി പി കുറയ്ക്കുന്നതിന് സഹായിക്കുന്നു.

2. സ്ത്രീകള്‍ ബിയര്‍ കഴിക്കുന്നത് പക്ഷാഘാത സാധ്യതയും ഹൃദ്രോഗ സാധ്യതയും 30 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

beer-sausage

3. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവയെ ബലമുള്ളതാക്കാനും ബിയര്‍ നല്ലതാണ്. 2009-ല്‍ നടത്തിയ പഠനത്തിലാണ് ബിയറിന് എല്ലുകളുടെ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമമായ പങ്ക് വഹിക്കാനുണ്ടെന്ന് കണ്ടെത്തിയത്.

4. ബിയര്‍ കഴിക്കുന്നതിലൂടെ ആയുസ്സ് വര്‍ദ്ധിക്കുമെന്നും വൈദ്യശാസ്ത്രം പറയുന്നു.

Feature-Image

5. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ബിയറിന് കഴിയും. ഒന്നോ രണ്ടോ ഗ്ലാസ് ബിയര്‍ കഴിക്കുന്നത് നമ്മുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

6. ബിയറില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്‌സ് സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. ആന്റി ഓക്‌സിഡന്റ് ക്യാന്‍സറിന് കാരണമാകുന്ന എന്‍സൈമുകളെ നശിപ്പിക്കുന്നു.

7. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ബിയര്‍ സഹായിക്കും. ശരീരത്തേയും മനസ്സിനേയും സമ്മര്‍ദ്ദത്തില്‍ നിന്നും ഒഴിവാക്കാന്‍ ബിയറിന് കഴിയുന്നു

Beer-Slide-Background

8. കിഡ്‌നി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ വരാതിരിക്കാനും ബിയര്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

9. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബിയര്‍ സഹായിക്കുന്നു. ബിയറിലടങ്ങിയിട്ടുള്ള ബീറ്റാ ഗ്ലൂക്കേന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.

Undhfdftitled

10. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിന് ബിയറിന് കഴിയും. പ്രത്യേകിച്ചും വൈകുന്നേരങ്ങളിലെ ബിയര്‍ കഴിപ്പ് ആയുസ്സിന്റെ നീളം വര്‍ദ്ധിപ്പിക്കുന്നു.

11. സൂര്യാഘാതത്തെ ചെറുക്കുന്നതിന് ബിയറിന് കഴിയും. ബിയറിലടങ്ങിയിട്ടുള്ള ന്യൂട്രീയന്‍സ് സൂര്യനില്‍ നിന്നും വരുന്ന ശക്തിയുള്ള കിരണങ്ങളെ ചെറുക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News