Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 10:59 pm

Menu

Published on October 21, 2017 at 6:14 pm

ഈ സമയത്തെ ഭക്ഷണം തടി കുറയ്ക്കും

heavy-breakfast-will-help-you-to-lose-weight

രാവിലെ ഒരു രാജാവിനെപ്പോലെ ഭക്ഷണം കഴിക്കണമെന്നാണ് പൊതുവെ പറയാറുളളത്. കാരണം പ്രഭാത ഭക്ഷണമാണ് ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം. പലപ്പോഴും എല്ലാവരും മറക്കുന്ന കാര്യവും ഇതുതന്നെ.

തിരക്കുകള്‍ കൊണ്ടും ചിലര്‍ വണ്ണം കുറയ്ക്കാന്‍ വേണ്ടിയും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പതിവാണ്. സത്യത്തില്‍, പ്രഭാത ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹിക്കുകയാണ് ചെയ്യുന്നതെന്ന കാര്യം പലര്‍ക്കും അറിയല്ല. ഈ കാര്യം ഊട്ടിയുറപ്പിക്കുന്ന പഠനം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഭക്ഷണം കഴിക്കാതെ അല്ല, ഭക്ഷണം അമിതമായി കഴിച്ചുകൊണ്ട് തന്നെ ശരീര ഭാരം കുറക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. അമിതമായ പ്രാതല്‍ പൊണ്ണത്തടി കുറക്കുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. പ്രഭാതത്തില്‍ പ്രോട്ടീനും നാരുകളും ധാരാളമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നാതാണ് ഭാരം കുറക്കുവാനുള്ള എളുപ്പവഴിയായി പഠനം പറയുന്നത്.

ഒരു രാജാവിനെപ്പോലെ പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിന്റെ മെറ്റബോളിസം നന്നായി നടത്തുന്നു. കൂടാതെ അമിതമായ പ്രാതല്‍ ദഹിപ്പിക്കാനായി ശരീരം കൂടുതല്‍ സമയവും എടുക്കുന്നു. ഇതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ അവരിലുണ്ടാക്കുകയും ചെയ്യും. അതേസമയം പ്രഭാതത്തിലെ ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമെന്നും പ്രാതല്‍ ഒഴിവാക്കുന്ന ഒരാള്‍ അമിത ഭാരത്തിലേക്കാണ് പട്ടിണി കിടക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു

ശരീരഭാരം കുറയാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണെന്ന് പഠനം പറയുന്നു. പ്രാതല്‍ ഒഴിവക്കുന്നത് വഴി കലോറി കുറയുന്നില്ല, പകരം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്. രാവിലെ ഭക്ഷണം കഴിക്കാതിരിക്കുക വഴി, ശരീര വണ്ണവും ഭാരവും ഒട്ടും കുറയില്ലെന്ന് പഠനം നടത്തിയ ലോമ ലിന്റാ യൂണിവേഴ്സിറ്റി ഗവേഷക ഹന കഹ്ല്യോവ പറയുന്നു.

പ്രഭാത ഭക്ഷണം കഴിക്കാത്തവര്‍ അമിത വിശപ്പുമൂലം വളരെയധികം ഉച്ചഭക്ഷണം കഴിക്കുന്നു. ഇതുമൂലം ശരീരഭാരം വര്‍ദ്ധിക്കും. ഉച്ചയ്ക്ക് അധിക ഭക്ഷണം കഴിക്കാന്‍പാടില്ല എന്ന തത്വം ഇവിടെ ലംഘിക്കപ്പെടുന്നു. ഒരു ദിവസത്തെ ഭക്ഷണത്തിന്റ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്. ഉച്ചയ്ക്കും രാത്രിയിലും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവാണ് ശരീര ഭാരവും വണ്ണവും കുറയുന്നതിനെയോ കൂടുന്നതിനെയോ സ്വാധീനിക്കുന്നത്.

ശരീര ഭാരം കുറയ്ക്കുന്നതിനായി രാവിലെ വയറ് നിറച്ച് ആഹാരം കഴിക്കുന്നത് സഹായകരമാകുമെന്നാണ് പഠനം പറയുന്നത്. പ്രഭാതഭക്ഷണം നന്നായി കഴിക്കുന്നത് ശരീരഭാരം കൂടില്ല എന്ന് മാത്രമല്ല, നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്‌സിനെ (ബിഎംഐ) സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

രാത്രി ഭക്ഷണം നന്നായി കഴിക്കുന്നത് ബോഡി മാസ് ഇന്‍ഡക്‌സ് കൂട്ടുന്നു. കൂടാതെ, രാവിലെ ഭക്ഷണം മുടക്കുന്നത് പല രോഗങ്ങള്‍ വരാനുളള സാധ്യതയും ഉണ്ടാക്കിയേക്കാം. രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ പോലും ആ ഭക്ഷണം ഒരിക്കലും ശരീരത്തിന്റെ ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. രാത്രി ഭക്ഷണം, സ്‌നാക്‌സ് തുടങ്ങിയവ ഒഴിവാക്കി നന്നായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കുന്നത് ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുമെന്നാണ് കാലിഫോര്‍ണിയയിലെ ലാമ ലിന്റാ യൂണിവേഴ്സ്റ്റിയില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

അമിത ഭാരം കുറക്കാനായി പ്രാതലും ഉച്ച ഭക്ഷണവും നന്നായി കഴിച്ച് രാത്രി ഭക്ഷണം ഒഴിവാക്കുന്ന രീതിയും ഫലപ്രദമാണ്. ഇട ഭക്ഷണങ്ങള്‍ ഒഴുവാക്കി കൊണ്ട് പ്രഭാത ഭക്ഷണം നന്നായി കഴിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതിന് ഏറെ സഹായകരമാണ്. മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിന് ശേഷം ‘നിരാഹാര’ അവസ്ഥ അവസാനിപ്പിക്കുന്ന സമയമാണ് ബ്രേക്ക്ഫാസ്റ്റിന്റേത്.

പ്രാതലില്‍ മുട്ട കഴിക്കുന്നതും നല്ലതാണ്. മുട്ടയിലെ പ്രോട്ടീന്‍ വിശപ്പ് തടയുന്നതോടൊപ്പം ശരീരത്തിലെ അധിക കലോറിയെ എരിച്ചു കളയുകയും ചെയ്യുന്നു. എന്നാല്‍, പഞ്ചസാരയും മധുര പലഹാരങ്ങളും ഒഴിവാക്കുക. മധുരം ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നതോടൊപ്പം നിങ്ങളിലെ വിശപ്പ് കൂട്ടുകയും ചെയ്യും. അമിത പ്രാതല്‍ ഭാരം ഇതിനാല്‍ തന്നെ കുട്ടികള്‍ക്ക് രാവിലെ അമിത ഭക്ഷണം നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കരുതെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News