Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്നു പല വിമാനങ്ങളും ഇറക്കാനാകാതെ വേറെ എയര്‍പോര്‍ട്ടുകളിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തിലെ പുലര്‍ച്ചെ യാത്രയ്ക്കാണ് മൂടല്‍ മഞ്ഞ് കാരണം തടസ്സം നേരിടുന്നത്. ഇന്നലെ മാത്രം ഇതുമൂലം പത്തു വിമാനങ്ങള്‍ ഇറക്കാനായില്ല. തുടര്‍ന്ന് പതിനൊന്നു മണിയോടെയും പന്ത്രണ്ടു മണിയോടെയുമായിരുന്നു തിരിച്ചുവിട്ട വിമാനങ്ങള്‍ കൊച്ചിയില്‍ തിരികെ ഇറക്കിയത്.
രാവിലെ 6.29ന് എത്തിയ ഇന്‍ഡിഗോയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനം ചെന്നൈയിലേക്കു തിരിച്ചുവിട്ടു. 7.15ന് എത്തിയ എയര്‍ഇന്ത്യയുടെ തിരുവനന്തപുരംകൊച്ചി വിമാനം തിരുവനന്തപുരത്തേക്കു തന്നെ തിരിച്ചുവിട്ടു. 7.15ന് എത്തിയ എയര്‍ഇന്ത്യയുടെ ജിദ്ദയില്‍ നിന്നുള്ള വിമാനവും 7.24നെത്തിയ ഇന്‍ഡിഗോയുടെ ദോഹയില്‍ നിന്നുള്ള വിമാനവും തിരുവനന്തപുരത്തേക്കു തിരിച്ചുവിട്ടു.
8.24ന് എത്തിയ ഇന്‍ഡിഗോയുടെ ഹൈദരാബാദ്‌കൊച്ചി വിമാനം കോയമ്ബത്തൂരിലേക്കാണു തിരിച്ചുവിട്ടത്. 8.05ന് എത്തിയ എയര്‍ഏഷ്യയുടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനം അവിടേക്കു തന്നെ മടങ്ങിപ്പോയി. ഇതേ സമയത്തു തന്നെയെത്തിയ ജെറ്റ് എയര്‍വേയ്‌സിന്റെ ചെന്നൈകൊച്ചി വിമാനം കോയമ്ബത്തൂരിലേക്കു മടങ്ങി. 8.34ന് എത്തിയ ഗോ എയറിന്റെ മുംബൈയില്‍ നിന്നുള്ള വിമാനം ബെംഗളൂരുവിലേക്ക് മടങ്ങി. 8.10ന് എത്തിയ ഒമാന്‍ എയറിന്റെ മസ്‌കറ്റ് വിമാനം കോഴിക്കോട്ടേക്കു തിരിച്ചുവിട്ടു. 8.38ന് എത്തിയ എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ കൊച്ചി വിമാനം കോയമ്ബത്തൂരിലേക്കു തിരിച്ചുവിട്ടു.
പുലര്‍ച്ചെ മുതല്‍ വിമാനത്താവളത്തിനു ചുറ്റും കടുത്ത മൂടല്‍ മഞ്ഞ് വ്യാപിച്ചു കിടക്കുകയാണ്. ഒപ്പം വിമാനത്താവളത്തിലേക്കുള്ള റോഡും മഞ്ഞു മൂടിയ നിലയിലാണ്. രണ്ടു ദിവസം കൂടെ മൂടല്‍ മഞ്ഞ് തുടരും.
Leave a Reply