Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായ കനത്ത മഴ തുടരുന്നു . മഴയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് വീടിന്‍െറ ചുമരിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.തിരുവനന്തപുരം ഉഴമക്കലില്‍ വീടിന്റെ ചുമരിടിഞ്ഞുവീണ് തങ്കപ്പന്‍ ആശാരി(62) ആണു മരിച്ചത്.പൊതുവെ തെക്കന്‍ കേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ മഴയില്‍ സംസ്ഥാനത്ത് പലേടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വാമനപുരം പുഴ കരകവിഞ്ഞൊഴുകുകയാണ്. നെയ്യാര്‍ ഡാം തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലോട് മങ്കയം ഇടിഞ്ഞാല്‍ മേഖലയിലും മണ്ണിടിച്ചിലുണ്ടായി.താമരശ്ശേരി ചുരം ഒന്നാം വളവില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും സ്ഥലത്തത്തെി മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. അടിവാരം, ഈങ്ങാപ്പുഴ, കൈതപ്പൊയില്‍ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. തൊട്ടില്‍പാലം നാഗമ്പാറയില്‍ 50 മീറ്ററോളം റോഡ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.മഴയത്തെുടര്‍ന്നു കൊല്ലം കുന്നത്തുര്‍ പോരുവഴി ഇരുമ്പുമഠം കോളനിയിലെ 60 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പുനലൂരില്‍ വീടു തകര്‍ന്നു. നിരവധി വീടുകളില്‍ വീടുകളില്‍ വെള്ളംകയറി.പത്തനംതിട്ട ജില്ലയിലും മഴ ശക്തമായി കോന്നി വെള്ളപ്പാറയിലും ഉരുള്‍പൊട്ടലുണ്ടായി. പമ്പ, അച്ചന്‍കോവില്‍, മണിമലയാറുകള്‍ നിറഞ്ഞു കവിഞ്ഞു. കോട്ടയം ഈരാറ്റുപേട്ടയിലും ഉരുള്‍പൊട്ടലുണ്ടായി. തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴ തുടരാനാണ് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള തീരത്തു ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ടതാണു മഴ ശക്തമാകാന്‍ കാരണം. മണിക്കൂറില്‍ 50 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുന്നതിനു സാധ്യതയുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കേരള സര്‍വ്വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നാളെയും മറ്റന്നാളും നടത്താനിരുന്ന സമ്പര്‍ക്ക ക്ലാസുകള്‍ മാറ്റിവച്ചിട്ടുണ്ട്.
Leave a Reply