Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:30 am

Menu

Published on December 4, 2014 at 4:27 pm

ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതിന്‍റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് രാജ്യമെങ്ങും കനത്ത സുരക്ഷ

heavy-security-cover-in-ayodhya-on-babri-anniversary

ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതിന്‍റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് രാജ്യത്തെങ്ങും കനത്ത സുരക്ഷ ഏർപ്പെടുത്തി. വിമാനത്താവളങ്ങള്‍, റെയില്‍വേസ്‌റ്റേഷന്‍, ഷോപ്പിംഗ് സെന്‍ററുകള്‍, ജനത്തിരക്കേറിയ ബസ് സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, സിനിമാശാലകള്‍ എന്നിവിടങ്ങളിലെല്ലാം കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ജനത്തിരക്കുള്ള എല്ലാ സ്‌ഥലങ്ങളിലും പരിശോധനകൾ നടത്തും. ശബരിമലയിലും കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. ഡിസംബര്‍ 5, 6, 7 ദിവസങ്ങളില്‍ ഇരുമുടിക്കെട്ടില്ലാതെ ദര്‍ശനം അനുവദിക്കില്ല. ഈ മൂന്നു ദിവസങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പമ്പയിലും സന്നിധാനത്തും ഏര്‍പ്പെടുത്തും.ഭക്തരെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. തിരിച്ചറിയൽ കാർഡില്ലാത്ത ഉദ്ദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവരെ ക്ഷേത്രത്തിൻറെ ഭാഗത്തേക്ക് പ്രവേശിപ്പിക്കില്ല.

Loading...

Leave a Reply

Your email address will not be published.

More News