Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് ചോക്കളേറ്റ് നായകൻ ഷാഹിദ് കപൂറിന്‍റെ വിവാഹ വാർത്തകളാണ് ആരാധകരുടെ ഇപ്പോഴത്തെ ചർച്ചാ വിഷയം. വിവാഹത്തെക്കുറിച്ച് പല റിപ്പോർട്ടുകളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട് .ഈ മാസം ഗ്രീസിൽ വച്ചായിരിക്കും വിവാഹമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ജൂലൈയിൽ ഡൽഹിയിൽ വച്ചാണ് വിവാഹം എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഷാഹിദുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മാർച്ച് 26നാണ് ഡൽഹി സ്വദേശിനി മിറ രാജ്പുതുമായി ഷാഹിദ് കപൂറിന്‍റെ വിവാഹം നിശ്ചയിക്കപ്പെട്ടത്. വിവാഹ വാർത്ത ഷാഹിദ് തന്നെയാണ് അറിയിച്ചത്. എന്നാൽ വിവാഹത്തിന്‍റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. വിവാഹം തന്‍റെ വ്യക്തിപരമായ കാര്യമെന്നായിരുന്നു ഷാഹിദിന്‍റെ പ്രതികരണം.
തന്‍റെ വിവാഹത്തെ കുറിച്ച് പരന്ന അഭ്യൂഹങ്ങൾക്കെതിരെ താരം തന്നെ രംഗത്തു വന്നിരുന്നു. സമയമാകുമ്പോൾ എല്ലാം അറിയിക്കുമെന്നും ഷാഹിദ് വ്യക്തമാക്കിയിരുന്നു.
Leave a Reply