Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 8, 2024 11:18 am

Menu

Published on October 20, 2015 at 10:19 am

കേശസംരക്ഷണത്തിന് ചെമ്പരത്തി എങ്ങനെ ഉപയോഗിക്കാം…??

hibiscus-ways-for-haircare

കേശ സംരക്ഷണത്തിന് നമ്മുടെ നാട്ടില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്.എന്നാൽ പരസ്യങ്ങളുടെ അമിത സ്വാധീനം മൂലം ചെമ്പരത്തിയുടെ ഉപയോഗം കുറയുകയും വിവിധതരം ഷാംപൂകളുടെ ഉപയോഗം കൂടുകയും ചെയ്തു.പക്ഷെ ഇവയില്‍ പലതും ഗുണത്തേക്കാളേറെ ദോഷഫലമാണ് ഉണ്ടാക്കുന്നത്. ഇതാ ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചുള്ള ഏഴ് വ്യത്യസ്‌ത കേശ സംരക്ഷണ മാര്‍ഗങ്ങള്‍…

മുടിവളര്‍ച്ചയ്‌ക്ക് ചെമ്പരത്തിയെണ്ണ
8-9 ചെമ്പരത്തി പൂവ് എടുക്കുക. നന്നായി കഴുകിയശേഷം മിക്‌സിയില്‍ ഇട്ട് കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക. അതിനുശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, അതിലേക്ക് ഇടുക. തീ ഓഫാക്കി കുറച്ചുനേരം അടച്ചുവെക്കുക. ഈ എണ്ണ തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക, 30 മിനിട്ടിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. തലയിലേക്കുള്ള രക്തയോട്ടം വര്‍ദ്ദിപ്പിക്കുന്നതുവഴിയാണ് ചെമ്പരത്തിയെണ്ണ മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്നത്.

താരന് ചെമ്പരത്തി-ഉലുവ മിശ്രിതം
കുറച്ച് ഉലുവ എടുത്ത് തലേദിവസം വെള്ളത്തില്‍ ഇട്ട് വെക്കുക. രാവിലെ ഇതെടുത്ത്, ചെമ്പരത്തിക്കും വെണ്ണയ്‌ക്കും ഒപ്പം അരച്ചെടുക്കുക. ഇത് തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക. താരന്‍ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്.

ഉറപ്പുള്ള മുടിക്ക് ചെമ്പരത്തി-തൈര് മിശ്രിതം
കുറച്ച് ചെമ്പരത്തി പൂവ് എടുക്കുക. നന്നായി കഴുകിയശേഷം മിക്‌സിയില്‍ ഇട്ട് കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക. അതിലേക്ക് നാലു ടേബിള്‍സ്‌പൂണ്‍ തൈര് ഇട്ട് ഇളക്കുക. ഈ മിശ്രിതം തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളവും വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിച്ച് കഴുകി കളയുക. മുടിവേരുകളെ ശക്തിപ്പെടുത്തി മുടിവളര്‍ച്ച ത്വരിതപ്പെടുത്താനും മുടക്ക് ഉറപ്പേകാനും ഇത് സഹായിക്കുന്നു.

താരന് ചെമ്പരത്തി-മൈലാഞ്ചി മിശ്രിതം
ചെമ്പരത്തി ഇലകളും മൈലാഞ്ചി ഇലകളുമെടുത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അല്‍പ്പം നാരങ്ങാനീര് ഒഴിക്കുക. ഇത് തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അല്‍പ്പസമയത്തിനുശേഷം കഴുകി കളയുക.

ചെമ്പരത്തി ഷാംപൂ
പതിനഞ്ചോളം ചെമ്പരത്തി ഇലകളും അഞ്ച് ചെമ്പരത്തി പൂവും എടുത്ത് വെള്ളത്തില്‍ ഇട്ട് അഞ്ചു മിനിട്ടോളം ചൂടാക്കുക. അതിനുശേഷം ഗ്രൈന്‍ഡറിലിട്ട് കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക. ഇത് ഷാംപൂ ആയി ഉപയോഗിക്കാം…

ചെമ്പരത്തി-നെല്ലിക്ക മിശ്രിതം
മൂന്നു ടേബിള്‍സ്‌പൂണ്‍ ഉണക്ക നെല്ലിക്ക പൊടിയും ചെമ്പരത്തിയില അരച്ചെടുത്ത കുഴമ്പും ചേര്‍ത്ത മിശ്രിതം തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 40 മിനിട്ടിനുശേഷം കഴുകി കളയുക. മാസത്തില്‍ മൂന്നു നാലു തവണ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

ചെമ്പരത്തി കണ്ടീഷണര്‍
എട്ട് ചെമ്പരത്തി പൂവ് വെള്ളത്തില്‍ ഇട്ട് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം ഒരു കണ്ടീഷണറായി ഉപയോഗിക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News