Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 29, 2023 7:32 pm

Menu

Published on July 28, 2013 at 10:47 am

ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയില്‍; മന്ത്രിയാവണമെന്ന് ചെന്നിത്തലയോട് ഹൈക്കമാന്‍ഡ്‌

hicommand-adviced-chennithala-to-be-part-in-government

ന്യൂഡല്‍ഹി: കേരളത്തിലെ സർക്കാർ പ്രതിസന്ധി പരിഹരിക്കുന്നതിന് ദല്‍ഹിയില്‍ പുതിയ ചര്‍ച്ചകള്‍ ആരംഭിച്ചു. മന്ത്രിയാവാന്‍ രമേശ് ചെന്നിത്തലക്ക് ഹൈക്കമാന്‍ഡിന്‍റെ സമ്മര്‍ദം ഉണ്ടെങ്കിലും മന്ത്രിസഭയിലേക്കില്ലെന്ന നിലപാടില്‍ കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഉറച്ചുനില്‍ക്കുകയാണ്.

സോളാര്‍ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ വിപുലമായ അഴിച്ചുപണി നടത്തി പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്ന പുതിയ അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് വി.എം. സുധീരന്‍റെ പേരും പരിഗണനയിലത്തെി.കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ചെന്നിത്തല ശനിയാഴ്ച നീണ്ട ചര്‍ച്ചനടത്തി. സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെയും അദ്ദേഹം കണ്ടു. ഹൈക്കമാന്‍ഡിന്‍റെ മനസ്സിലിരിപ്പ് ഇരുവരും ചെന്നിത്തലയെ അറിയിച്ചു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ ചേരാനില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ചെന്നിത്തല മന്ത്രിസഭയില്‍ എത്തിയതു കൊണ്ടുമാത്രം സോളാര്‍ പ്രശ്നത്തില്‍നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന തിരിച്ചറിവിലാണ് എ.ഐ.സി.സി ഭാരവാഹികള്‍. വേണ്ടിവന്നാല്‍ ആരോപണ വിധേയരായ മന്ത്രിമാരെ മാറ്റിനിര്‍ത്തി വിപുലമായ അഴിച്ചുപണി നടത്തണമെന്ന അഭിപ്രായം ഉയര്‍ന്നിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News