Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:11 pm

Menu

Published on November 27, 2014 at 10:46 am

വിമാനത്താവളത്തില്‍ സഹയാത്രികരോട് അസഭ്യം പറഞ്ഞെന്ന കേസ് ; രഞ്ജിനി ഹരിദാസിൻറെ ഹര്‍ജി തള്ളി

high-court-rejected-ranjini-haridas-plea-to-cancel-the-airport-case

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സഹയാത്രികരോട് അസഭ്യം പറഞ്ഞെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടിവി അവതാരക രഞ്ജിനി ഹരിദാസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നാല് മാസത്തിനകം കേസ് തീർപ്പാക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 2013 മെയ് 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പരിശോധനയ്ക്കിടെ ക്യൂ തെറ്റിച്ചത് ചോദ്യംചെയ്ത കോട്ടയം ചെങ്ങളം സ്വദേശി കൊച്ചുറാണിയെയും ഭര്‍ത്താവിനെയും അസഭ്യം പറഞ്ഞുവെന്നാണ് കേസ്. തന്നെ അകാരണമായി തടഞ്ഞു എന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസും പരാതി കൊടുത്തിരുന്നു. രഞ്ജിനി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം പൊന്‍കുന്നം സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ പിന്നീട് വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ കുറ്റകൃത്യം നടന്നതായി വ്യക്തമാവുകയും രഞ്ജിനി ഹരിദാസിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News