Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെ 200 രാജ്യങ്ങളിലേക്ക് സൗജന്യമായി വിളിക്കാവുന്ന ഓഫറുമായി ഹൈക്ക് നിലവിൽ വന്നു. രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു ഇന്ത്യാക്കരന്റെ തലയിലുദിച്ച സന്ദേശ സംവിധാനമാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. ഈ സംവിധാനം ഉപയോഗിച്ച് ലോകത്തെ 200 രാജ്യങ്ങളിലേക്ക് ഫ്രീ വോയ്‌സ് കോള്‍ നടത്താന്‍ കഴിയും. പടിപടിയായിട്ടായിരുന്നു ഹൈക്കിന്റെ വളർച്ച. ഇന്ന് ഹൈക്ക് ഉപഭോക്താക്കളുടെ എണ്ണം മൂന്നര കോടിയിലേറെ വരും. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഹൈക്ക് ലഭ്യമാവുക. ഭാരതി എന്റർപ്രൈസസ്സ്, സോഫ്റ്റ്ബാങ്ക് എന്നിവയുടെ സംയുക്ത സംവിധാനമായ ഹൈക്കിന്റെ ഈ പുതിയ സംവിധാനം ആൻഡ്രോയിഡ് ഫോണുകളുകളിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുക. ഫ്രീ വോയ്സ് കോളിങ് എന്ന സംവിധാനമാണ് ഹൈക്ക് ഉപഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചത്. ബുധനാഴ്ചയാണ് ഈ സംവിധാനം നിലവില്‍ വന്നത്. ഹൈക്കിന്റെ 90 ശതമാനം ഉപയോക്താക്കളും ആന്‍ഡ്രോയിഡില്‍ നിന്നാണ്. ഉടന്‍ തന്നെ ഐ.ഒ.എസ്, വിന്‍ഡോസ് പതിപ്പുകള്‍ ഹൈക്ക് ഇറക്കുമെന്നാണ് സൂചന. ഭാവിയിൽ ഇതിൻറെ ഐ.ഒ.എസ്, വിൻഡോസ് പതിപ്പുകൾ പ്രതീക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. വാട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ്പ് തുടങ്ങിയ ആപ്പുകൾക്ക് കനത്ത വെല്ലുവിളിയാണ് ഹൈക്കിൻറെ ഈ വരവ്.
Leave a Reply