Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമുക്കിടയിൽ അന്ധവിശ്വാസങ്ങൾ പലതുണ്ട്. ഇതിൽ ചിലതിനെങ്കിലും പ്രായോഗിക ജീവിതത്തിൽ പ്രസക്തിയുയുമുണ്ട്. ഈ വിശ്വാസങ്ങൾ പലതും ചെയ്യുന്നത് എന്ന് മാത്രമാണ് മറുപടി. സാമാന്യ ബുദ്ധിക്ക് യോജിക്കാത്ത ഓരോ ചിന്തകളുമായിട്ടാണ് ഒരു ശരാശരി അന്ധവിശ്വാസിയായ മലയാളിയുടെ ഒരു ദിവസം തന്നെ ആരംഭിക്കുന്നത്. അന്ധവിശ്വാസങ്ങൾ ലോകമെമ്പാടുമുണ്ട്. ചില അന്ധവിശ്വാസങ്ങൾ രസകരവും ഹാനികരമല്ലാത്തതും ആയിരിക്കാമെങ്കിലും ചിലത് അപകടകരവും മാരകവുമാണെന്ന് പല ഉദാഹരങ്ങളിലൂടെയും തെളിയുന്നു. അന്ധവിശ്വാസം എന്നത് യഥാർഥത്തിൽ ഒരു വിശ്വാസം, ഒരു മതരൂപം ആണ്. എല്ലാക്കാലത്തും എല്ലാ ദേശത്തും ഏറെക്കുറെ എല്ലാ മനുഷ്യരും ഒരു കാര്യത്തിലല്ലെങ്കില്‍ മറ്റൊന്നില്‍ അന്ധവിശ്വാസികള്‍ ആയിരുന്നിട്ടുണ്ട്. താന്‍ ഒരു അന്ധവിശ്വാസിയാണെന്ന് സമ്മതിക്കാന്‍ ഒരാളും തയ്യാറല്ല. എന്നാല്‍ അന്യരില്‍ അന്ധവിശ്വാസം കണ്ടെത്താന്‍ വലിയ ഉത്സാഹവുമാണ്. ഇടത് കൈ ചൊറിഞ്ഞാൽ കാശ് കിട്ടും,പൂച്ച കുറുകെ ചാടിയാൽ അശുഭം , പല്ലി ദേഹത്ത് വീണാൽ മരണം ഇങ്ങനെ പലതാണ് അന്ധവിശ്വാസങ്ങൾ…അവയിൽ ചില വിശ്വാസങ്ങളാണ് ചുവടെ…
–
–
1. മൂന്ന് പേര് ഒരുമിച്ച് ഇറങ്ങിയാൽ പോകുന്ന കാര്യം നടക്കില്ല എന്ന് മാത്രംമല്ല, ആകെ കഷ്ടകാലവുമാകും ഫലം.
2.വലത്തെ കണ്ണ് തുടിച്ചാൽ ദുഃഖം അടുത്ത വരുന്നുണ്ട് എന്നാണ് ലക്ഷണം.
3. വെള്ളിയാഴ്ച നഖം മുറിക്കില്ല. കാരണം വെള്ളിയാഴ്ച നഖം മുറിച്ചാൽ ജീവിതത്തിൽ നിർഭാഗ്യങ്ങൾ വരും എന്നാണ് പറയപ്പെടുന്നത്.
4.സംഖ്യാ ശാസ്ത്ര പ്രകാരം മലയാളികൾക്ക് 13 എന്ന നമ്പരിനോട് വെറുപ്പാണ്. അത് ചെകുത്താന്റെ നമ്പർ എന്ന് വിശ്വാസം.
5. ചുമ്മാ ഇരുന്നു കാൽ ആട്ടിയാൽ സ്വത്ത് നഷ്ടപ്പെടുമെന്നാണ് വിശ്വാസം.
6. കാക്ക ദേഹത്ത് കാഷ്ടിച്ചാൽ പ്രിയപ്പെട്ടവരുടെ മരണം അടുത്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്.
–
–
7. ഒരു സവാളയും ഒരു കത്തിയും കിടയ്ക്കക്ക് അടിയിൽ വെച്ച് കിടന്നാൽ പിന്നെ ചീത്ത സ്വപ്‌നങ്ങൾ കാണില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്.
8.കറുത്ത പൂച്ച റോഡിനു വട്ടം ചാടിയാൽ നമ്മൾ പോകുന്ന കാര്യം നടക്കില്ല എന്നാണ് വിശ്വാസം.
9.സന്ധ്യ കഴിഞ്ഞ് വീട് വൃത്തിയാക്കിയാൽ ഐശ്വര്യം പടിക്ക് പുറത്താകും എന്ന് കരുതപ്പെടുന്നു.
10. യാത്ര പുറപ്പെടും മുമ്പ് ചെമ്പോത്ത് കരഞ്ഞാൽ സമ്പൽ സമൃദ്ധി ഉണ്ടാകും.
11.കടപ്ലാവ് അവനവൻ അവനവൻ താമസിക്കുന്ന പറമ്പിനുള്ളിൽ വളർന്നു വലുതായാൽ ആ വീടും വീട്ടുകാരും കടം കയറി മുടിഞ്ഞുപോകും.
–
–
12.പുതിയ വീട്ടിലേക്ക് മാറുമ്പോൾ മഴ പെയ്താൽ അയാൾ കോടീശ്വരനാകും.
13. വെളുത്ത നിറത്തിലുള്ള ഗൗളി ചൊവ്വാഴ്ച ദിവസം തലയിൽ വീണാൽ കലഹത്തിനുള്ള സാധ്യതയുണ്ടെന്നാണ് കാണിക്കുന്നത്.
14.വീട്ടിൽ നാരായണക്കിളി കൂട് കൂട്ടിയാൽ ഐശ്വര്യം വർദ്ധിക്കും.
15. കറുത്ത കാക്ക ചിലച്ചാൽ വിരുന്നുകാർ വീട്ടിൽ വരുമെന്നാണ് വിശ്വാസം.
Leave a Reply