Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:04 am

Menu

Published on December 23, 2014 at 2:36 pm

ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സേയുടെ പേരില്‍ ക്ഷേത്രം നിർമ്മിക്കുമെന്ന് ഹിന്ദു മഹാസഭ

hindu-mahasabha-to-build-godses-temple

മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം  ഗോഡ്‌സെയുടെ പേരിൽ ക്ഷേത്രം നിർമ്മിക്കുമെന്ന് ഭാരതീയ ഹിന്ദു മഹാസഭ. ക്ഷേത്ര നിര്‍മാണത്തിനായി ഉത്തര്‍പ്രദേശിലെ പാര ഗ്രാമത്തില്‍ സ്ഥലം വാങ്ങിയതായും ഗാന്ധിജിയെ ഗോഡ്‍സെ കൊലപ്പെടുത്തിയ ജനുവരി 30 ന് ക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നും ഹിന്ദു മഹാസഭ അറിയിച്ചു.ഗോഡ്‌സെയുടെ അനന്തരവളായ ഹിമാനി സവർക്കറുടെ കൈവശമുള്ള ചിതാഭസ്മം ക്ഷേത്രഭൂമിയിലേക്ക് വലിയ ചടങ്ങുകളോടെ കൊണ്ടുവരാനാമ് പദ്ധതി. കലാഷ് യാത്ര എന്നു പേരിട്ടിരിക്കുന്ന റാലിയുടെ അകമ്പടിയോടെയാണ് ചിതാഭസ്മം കൊണ്ടു പോവുകയെന്ന് ഹിന്ദു മഹാസഭാ പ്രതിനിധി ശരത് ഗുപ്ത അറിയിച്ചു. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ക്ഷണിക്കുമെന്നും നേതാക്കൾ പറഞ്ഞു.ഹിന്ദുമഹാ സഭയുടെ വർക്കിങ് പ്രസിഡന്റായ കമലേഷ് തിവാരിയുടെ സ്ഥലത്താണ് ക്ഷേത്രം നിർമ്മിക്കുന്നത്. ഭാരത് മാതാ ക്ഷേത്രം പണിയുന്നതിനു കണ്ടെത്തിയ അതേ സ്ഥലത്താണ് ഗോഡ്‌സെയ്ക്കായി ക്ഷേത്രം പണിയുന്നത്.ഗോഡ്‌സെയ്ക്കുള്ള ക്ഷേത്രത്തിനൊപ്പം ഹിന്ദു മഹാസഭയുടെ ദേശീയ നായകന്‍ എന്ന് അവര്‍ അവകാശപ്പെടുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്കും ക്ഷേത്രം പണിയുന്നതിനായി ഹിന്ദുമഹാസഭ പദ്ധതിയിടുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News