Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 8:46 am

Menu

Published on February 27, 2014 at 12:37 pm

ഏഴുവയസ്സുകാരിയെ ബാലികൊടുക്കാനൊരുങ്ങിയ സന്യാസിയെ പോലീസ് അറസ്റ്റ് ചെയ്തു

hindu-priest-arrested-after-human-sacrifice-of-7-year-old-girl

ഏഴുവയസ്സുകാരിയെ ബാലികൊടുക്കാനൊരുങ്ങിയ സന്യാസിയെ പോലീസ് അറസ്റ്റ് ചെയ്തു.കര്‍ണ്ണാടകയിലെ ബെല്‍ഗാവും പ്രവിശ്യയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.35കാരനായ അപ്പായ്യ എന്ന സന്യാസിയാണ് പോലീസ് പിടിയിലായത്.തന്റെ കഴിവ് ഉപയോഗിച്ച് ബലി കൊടുക്കുന്ന കുട്ടിയെ ശിവരാത്രി ദിവസം പുനര്‍ജ്ജീവിപ്പിക്കാമെന്ന് മാതാപിതാക്കൾക്ക് ഉറപ്പു നല്കിയ ഇയാൾ കുട്ടിയെ ജീവനോടെ ചിതയില്‍ വച്ച് കത്തിക്കാനൊരുങ്ങുമ്പോളാണ് പോലീസ് അവിടെയെത്തിയത്.തന്റെ വീട്ടുകാർ തന്നെ ആശ്രമത്തിലേക്ക് കൊണ്ടുവരികയായിരുന്നെന്നും 20 ദിവസമായി താനിവിടെ കഴിയുകയായിരുന്നെന്നും കുട്ടി പോലീസിന് മൊഴി നല്കി.പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണംനടത്തുന്നുണ്ട്.കുട്ടിയെ പോലീസ് ശിശു ക്ഷേമ സമിതിയിൽ ഏൽപ്പിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News