Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാനന്തവാടിക്കടുത്ത് വരയാലിലെ വലിയ തോട്ടിലൂടെ ഹിപ്പോ ഒഴുകിയെത്തി. ക്ഷീണിതനായ ഹിപ്പോ പോട്ടാമസ് ഏകദേശം ഒന്നര കിലോമീറ്ററോളമെങ്കിലും ഇങ്ങനെ ഒഴുകി. കണ്ണൂര്‍ ആസ്ഥാനമായുള്ള ജമിനി സര്‍ക്കസില്‍ നീണ്ട 45 വര്‍ഷക്കാലത്തെ സേവനം കഴിഞ്ഞപ്പോഴേക്കും ക്ഷീണിതനായ ഹിപ്പോയെ വയനാട്ടിലെ വരയാലിലുള്ള ജമിനി എസ്‌റ്റേറ്റില്‍ കൂട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ എങ്ങനെയോ കൂട്ടിനുവെളിയിലായ ഹിപ്പോ വെള്ളം കണ്ട് തോട്ടിലൂടെ ചാടിയെന്നാണു കരുതുന്നത്. ചന്ദനത്തോട് എന്ന സ്ഥലത്തു നിന്ന് പേര്യ വഴി വരയാലിലെത്തുന്ന തോട്ടിലാണ് ഹിപ്പോ ഒഴുകിനീങ്ങുന്നത് നാട്ടുകാര്‍ കണ്ടത്. ഒടുവില്‍ നാട്ടുകാര്‍ കയറും മറ്റുമിട്ട് ഹിപ്പോയെ തോട്ടില്‍ നിന്നും കരയിലെത്തിച്ചു.
Leave a Reply