Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാഡ്രിഡ്: ചെഗുവേരയുടെ മരണശേഷമുള്ള അപൂർവ്വ ചിത്രങ്ങൾ പുറത്തുവന്നു. ഇമനോൽ അർട്ടീഗ എന്ന സ്പാനിഷുകാരനാണ് തന്റെ കുടുംബം സ്വകാര്യസ്വത്തായി സൂക്ഷിച്ചിരുന്ന എട്ട് ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങൾ 47 വർഷങ്ങൾക്കു ശേഷം പുറത്തു വിട്ടത്. 1967 ഒക്ടോബർ 9 നാണ് ചെഗുവേരയെ ബൊളീവിയൻ സൈന്യം വധിച്ചത്.ഈ സമയം ബൊളീവിയൻ മിഷണറിയായിരുന്ന തൻറെ അമ്മാവന് ഒരു എഫ് എഫ്പി ഫോട്ടോഗ്രാഫർ നൽകിയതാണ് ഈ ചിത്രങ്ങളെന്ന് ഇമനോൽ പറഞ്ഞു.എന്നാൽ അമ്മാവൻ 2012 ൽ മരണമടഞ്ഞു. പുറത്ത് വിട്ട ചിത്രങ്ങൾ ഗ്രാഫിക് ഉപയോഗിച്ച് കളറാക്കിയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
–

–

–

–

–

–

Leave a Reply