Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്‌ന : ”10 ലക്ഷം രൂപയ്ക്ക് എന്റെ ഭര്‍ത്താവിനെ തിരിച്ചുതരാന്‍ കഴിയുമോ? ഞങ്ങള്‍ക്ക് നഷ്ടപരിഹാരം വേണ്ട. എന്റെ ഭര്‍ത്താവിനെയും മറ്റ് ഇന്ത്യന്‍ പട്ടാളക്കാരെയും കൊന്ന പാകിസ്താന് തക്ക തിരിച്ചടി നല്‍കിയാല്‍ മതി” -മരിച്ച ജവാന്‍ വിജയ് റായിയുടെ ഭാര്യ പുഷ്പ റായിയുടെ വാക്കുകളാണ് ഇവ. വിജയിന്റെ ജന്മനാടായ ബിഹാറിലെ ബിഹ്ടയിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് കരഞ്ഞുകൊണ്ടാണ് പുഷ്പ റായി ഈ ആവശ്യമുന്നയിച്ചത്.
ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ മരിച്ച പട്ടാളക്കാരില്‍ നാലുപേര്‍ ബിഹാര്‍ സ്വദേശികളാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബീഹാര്‍ സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപയുടെ ചെക്കും പുഷ്പാ ദേവി മടക്കി നല്‍കി. ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാനെതിരെ നടപടിയെടുക്കുന്നത് വരെ താന്‍ ഈ 10 ലക്ഷം സ്വീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.പാകിസ്ഥാന്‍ മറുപടി നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കൊല്ലപ്പെട്ട ജവാന്റെ ഭാര്യ ഭീഷണി മുഴക്കി.ഭീരുവിനെപ്പോലെ പെരുമാറിയ പാകിസ്ഥാനെ നിര്‍ബന്ധമായും ശിക്ഷിക്കണമെന്നും ഇന്ത്യയുടെ ഇച്ഛാശക്തി ഇക്കാര്യത്തില്‍ ബോധ്യപ്പെടുത്തണമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.ആറും നാലും വയസ്സുള്ള കുട്ടികളാണ് വിജയ് റായിന്. ഇദ്ദേഹത്തിന്റെ അച്ഛന്‍ നേതാല്‍ യാദവും പട്ടാളത്തിലായിരുന്നു. ഇളയ സഹോദരന്‍ അജയ് റായിയും സൈന്യത്തിലാണ്.
Leave a Reply