Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:26 pm

Menu

Published on December 3, 2014 at 4:45 pm

എയ്ഡ്‌സ് വൈറസിന് ശക്തികുറയുന്നതായി പഠനം

hiv-virus-less-deadly-new-scientific-study

ലണ്ടന്‍: എയ്ഡ്‌സ് രോഗകാരിയായ ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസിന് (എച്ച്.ഐ.വി.) ശക്തികുറയുന്നതായി പുതിയ പഠനം. മാരക രോഗം തടയാനുള്ള ശ്രമങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഓകസ്ഫഡ് സര്‍വകലാശാലാ ഗവേഷകരുടെ കണ്ടെത്തല്‍. വൈറസിന്‍െറ ഘടനയില്‍വന്ന മാറ്റം മൂലം എച്ച്.ഐ.വിക്കെതിരായ ചികിത്സ പൂര്‍ണ ഫലപ്രാപ്തിയില്‍ എത്തിയേക്കുമെന്നും ഗവേഷകര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.ശരീരത്തില്‍ എയ്ഡ്സിന് കാരണമായ വൈറസുകളും പ്രതിരോധ സംവിധാനവും തമ്മിലുള്ള നിരന്തര പോരാട്ടമാണ് നടക്കുക. വ്യാജരൂപങ്ങള്‍ പ്രാപിച്ച് പ്രതിരോധ ശേഷിയെ മുച്ചൂടും നശിപ്പിക്കുകയെന്നതാണ് ഈ വൈറസിന്‍െറ സ്വഭാവം. രൂപമാറ്റം വന്ന വൈറസിന് ശക്തി കുറവായിരിക്കും.ഇത് മറ്റൊരാളിലേക്ക് പടരുമ്പോള്‍ രോഗത്തിന്‍െറ കാഠിന്യവും കുറയുമെന്ന് ‘നാഷനല്‍ അക്കാദമി ഓഫ് സയന്‍സസി’ന്‍െറ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, മയം വന്ന എയ്ഡ്സ് വൈറസും അപകടകാരിയാണെന്ന് പഠനം അടിവരയിടുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News