Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഒരുകാലഘട്ടത്തില്‍ രാജ്യത്തിന്റെ സമയചക്രത്തെത്തന്നെ നിയന്ത്രിച്ചിരുന്ന പ്രമുഖ വാച്ച് നിര്‍മാതാക്കളായ എച്ച്എംടി വാച്ചുകളുടെ വില്‍പ്പന നിർത്തുവാൻ കമ്പനി ഒരുങ്ങുന്നു. വന്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് എച്ച്എംടി ലിമിറ്റഡിന്റെ കീഴിലുള്ള കമ്പനിയോട് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍തന്നെ നിര്‍ദേശിക്കുകയായിരുന്നു. 201112ല്‍ 224 കോടി രൂപയും നഷ്ടം ഉണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം എച്ച്‌എംടി വാച്ചസ് വരുത്തിയ നഷ്ടം 242 കോടി രൂപയുടേത് ആണ്. 2,000ന് ശേഷം കമ്പനി തുടര്‍ച്ചയായി നഷ്ടത്തിലായിരുന്നു.1961 ല്‍ ജപ്പാനിലെ സിറ്റിസണ്‍ വാച്ചു കമ്പനിയുമായി ചേര്‍ന്നാണ് എച്ച്‌എംടി വാച്ചസ് സ്‌ഥാപിച്ചത്. വ്യത്യസ്ത പേരുകളിലും ലുക്കുകളിലുമിറങ്ങിയ എച്ച്എംടി വാച്ചുകള്‍ ഒരുകാലഘട്ടത്തില്‍ ഇന്ത്യയിലെ തലമുറകളുടെ ഏറ്റവും പ്രിയപ്പെട്ട വാച്ച് ബ്രാന്റായിരുന്നു. എന്നാല്‍ 2000 മുതല്‍ തുടര്‍ച്ചയായി നഷ്ടമാണ് പൊതുമേഖലാസ്ഥാപനമായ എച്ച്.എം.ടിയ്ക്ക് വാച്ച് നിര്‍മ്മാണം മൂലം ഉണ്ടായത്. സ്വദേശിയും വിദേശിമായി ഒരുപാട് വാച്ച് കമ്പനികള്‍ വിപണി കീഴടക്കിയതോടെ എച്ച്എംടി കമ്പനിയുടെ വാച്ച് നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നഷ്ടത്തിലേക്ക് കമ്പനി കൂപ്പുകുത്താന്‍ തുടങ്ങിയതോടെ 1999 -ല്‍ വീണ്ടും പുനരുജ്ജീവിപ്പിച്ചെങ്കിലും ലാഭം നേടുന്നതില്‍ കമ്പനി പരാജയപ്പെടുകയായിരുന്നു.
Leave a Reply