Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:26 am

Menu

Published on November 12, 2015 at 11:21 am

സൂപ്പര്‍സ്റ്റാറിന് എയഡ്‌സ്;സിനിമാലോകമാകെ രോഗഭീതിയിൽ….

hollywood-superstar-rumored-to-have-learned-he-is-hiv-positive

പ്രമുഖ ഹോളീവുഡ് സൂപ്പര്‍സ്റ്റാറിന് എയഡ്‌സ് ബാധിച്ചുവെന്ന വാര്‍ത്ത സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അനേകം നടിമാരും ഹോളിവുഡ് താരങ്ങളും കാമുകിമാരുണ്ടായിരുന്ന ഈ നടന്‍ കുത്തഴിഞ്ഞ ലൈംഗികജീവിതമായിരുന്നു നയിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. രോഗബാധയുണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ തന്റെ മുന്‍കാമുകിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. ഇതോടെ ഹോളിവുഡിലാകമാനം എയ്ഡ്‌സ് പേടി പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ടിവിതാരം, ഗ്ലാമര്‍ മോഡല്‍, അവാര്‍ഡ് നേടിയ ഒരു അഭിനേത്രി, ഒരു റിലീജിയസ് സിനിമാതാരം, ഹോളിവുഡിലെ ഒരു പ്രമുഖ വനിത തുടങ്ങിയ നിരവധി പേര്‍ ഇദ്ദേഹത്തിന്റെ കാമുകിമാരായിരുന്നു.ഇവരില്‍ ആരില്‍ നിന്നെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എച്ച്‌ഐവി ചികിത്സിച്ച് മാറ്റാവുന്ന രോഗമാണെന്നും അതിനാല്‍ നടന്റെ പ്രഫഷനെയും ജീവിതത്തെയും ഇത് ബാധിക്കില്ലെന്നുമാണ് പ്രസ്തുത ഉറവിടം വെളിപ്പെടുത്തുന്നത്.തനിക്കുണ്ടായ അവസ്ഥയെപ്പറ്റി ജനങ്ങളോട് തുറന്ന് വെളിപ്പെടുത്താന്‍ തയ്യാറാകണമെന്ന് നടനോട് സുഹൃത്തുക്കള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം അതിന് തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് തന്റെ കരിയറിനെ ദോഷകരമായി ബാധിക്കുമെന്നാണ് അദ്ദേഹം ഭയപ്പെടുന്നത്.മാത്രമല്ല താനാരാണെന്ന് വെളിപ്പെടുത്തിയാൽ കാമുകിമാർ നിയമനടപടിയുമായി മുന്നോട്ട് വരാനും സാധ്യതയുണ്ട്.എന്തായാലും നടന് എയ്ഡ്‌സ് പിടിപെട്ടെന്ന് വാര്‍ത്ത ഹോളിവുഡിലാകമാനം കത്തിപടര്‍ന്നിട്ടുണ്ട്. നടനുമായി ബന്ധമുള്ള പല നടിമാരും ആശങ്കയിലാണ്….

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News