Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹോര്‍ലിക്ക്സ് കുടിക്കുന്ന കുട്ടികള്‍ ആവുന്നു ടോളർ, സട്രോങ്ങർ ആൻഡ് ഷാർപ്പർ. കോമ്പ്ലാന്‍ കഴിക്കുന്ന കുട്ടിക്കള്‍ മറ്റു ഹെൽത്ത് ഡ്രിങ്ക്സ് കുടിക്കുന്ന കുട്ടികളെകാള്‍ 3 CM വളരുന്നു..എന്നാൽ ഇതൊക്കെ കുഞ്ഞുങ്ങൾക്ക് മുറയ്ക്ക് കൊടുത്തു വരുന്ന അച്ഛനമ്മമാരോട് ഒരു ചോദ്യം….!! ഇതു മാത്രം കുടിച്ച് നിങ്ങളുടെ കുട്ടികൾ എത്ര വലുതായി?? ഉത്തരമില്ല അല്ലെ?? എങ്കിൽ നിങ്ങൾക്കായി ഇതാ ആരോഗ്യപൂർണമായ മറ്റൊരു വിഭവം. പണ്ടുമുതൽക്കെ നമ്മുടെ നാട്ടിലെ ആളുകൾ കഴിച്ചു വരുന്ന ഒരു ആഹാരമാണ് ഇതു. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ സേവിക്കാവുന്നവ…
1. നാടന്‍ ഹോര്‍ലിക്ക്സ്
കൂവരക് (ragi)-250gm
ചൗവ്വരി(sagu)-50gm
ഉഴുന്നുപരിപ്പ്(urad dal)-50gm
കപ്പലണ്ടി (peanuts)- 50gm
പൊരികടല(pottu kadala)-50gm
അരി (rice)-50gm
സൂചിഗോതമ്പ് (champa wheat)-50gm
പച്ചപ്പയര്‍ ( green gram)-50gm
ഏലയ്ക്ക -6 എണ്ണം.
പൊരികടലയും ഏലയ്ക്കയും ഒഴിച്ച് ബാക്കിയുള്ളവയെല്ലാം തനിതനിയായി ചുവക്കെ വറുത്തെടുക്കുക. എല്ലാം ചേര്‍ത്ത് പൊടിച്ച് ടിന്നിലാക്കി സൂക്ഷിക്കുക. ദിവസവും രാവിലെ 1 ഗ്ളാസ് വെള്ളത്തില്‍ ഒന്നരസ്പൂണ്‍വീതംകലക്കി കാച്ചിക്കുറുക്കി, പാലോ തൈരോ ചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാം.പാലൊഴിച്ചാല്‍ അല്‍പ്പം പഞ്ചസാര കൂടി ചേര്‍ക്കാം.ഇതു മുതിര്‍ന്നവര്‍ക്കും പറ്റിയ ഒരു പോഷക ആഹാരമാണ്.
2.പോഷകക്കഞ്ഞി
കൂവരക് (ragi) – അര കിലോ
അരി -അര കിലോ
ഉലുവ (fenugreek seeds ) -2 tablespoon
മൂന്നും വൃത്തിയായി കഴുകി പ്രത്യേകമായി വറുത്തെടുത്തു പൊടിച്ചു ഒന്നിച്ചു ചേര്‍ത്ത് ടിന്നിലാക്കി സൂക്ഷിക്കുക.രാവിലെ കുറച്ചെടുത്ത് പാലില്‍ കലക്കി അടുപ്പില്‍ വെച്ച് കുറുക്കി എടുത്താല്‍രാവിലത്തെ ടിഫ്ഫിനു പകരം നല്‍കാം.
–
–
3. ധാന്യക്കൂട്ട് പോഷകക്കഞ്ഞി
കൂവരക് – കാല്‍ കിലോ
ഗോതമ്പ്- കാല്‍ കിലോ
ചുവന്ന പച്ചരി (ചമ്പാവരി)-കാല്‍ കിലോ
തൊലിയുള്ള ഉഴുന്ന് -കാല്‍ കിലോ
കല്‍ക്കണ്ടം -കാല്‍ കിലോ
ചുക്ക് -അമ്പതു ഗ്രാം
കല്‍ക്കണ്ടവും ചുക്കും ഒഴിച്ച്, ബാക്കിയെല്ലാം വറുക്കുക .കല്‍ക്കണ്ടവും ചുക്കും ചേര്‍ത്ത് എല്ലാം പൊടിക്കുക. ടിന്നിലാക്കി ഒരു മാസം വരെ സൂക്ഷിക്കാം. 2സ്പൂണ്‍ വീതം വെള്ളത്തില്‍ കലക്കി അടുപ്പില്‍ വെച്ച്കുറുക്കി കാച്ചിയ പാലില്‍ ചേര്‍ത്ത് കഴിക്കാം.
3. കര്‍ക്കിടക മരുന്ന് കഞ്ഞി
ഞെരിഞ്ഞില്‍, രാമച്ചം, വെളുത്ത ചന്ദനം, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിന വേര്, ചെറു തിപ്പലി, കാട്ടുതിപ്പലി വേര്, ചുക്ക്, മുത്തങ്ങ, ഇരുവേലി, ചവര്‍ക്കാരം, ഇന്തുപ്പ്, വിഴാലരി, ചെറുപുന്നയരി, കാര്‍കോകിലരി, കുരുമുളക്, തിപ്പലി ,കുടകപ്പാലയരി, കൊത്തമ്പാലയരി, ഏലക്കായ, ജീരകം, കരിംജീരകം, പെരിംജീരകം.
ഇവ ഓരോന്നും 10 gm വീതം എടുത്തു ചേര്‍ത്ത് പൊടിക്കുക.
പര്‍പ്പടകപുല്ല് ,തഴുതാമയില,കാട്ടുപടവലത്തിന്‍ ഇല, മുക്കുറ്റി ,വെറ്റില, പനികൂര്‍ക്കയില,കൃഷ്ണതുളസിയില ഇവ ഓരോന്നും 5 എണ്ണം വീതം എടുത്തു ചേര്‍ത്ത് ചതച്ച് അരച്ച് എടുക്കുക.
10 gm പൊടിയും ഇലകള്‍ പൊടിച്ചതും ചേര്‍ത്ത്, 1 ലിറ്റര്‍ വെള്ളത്തില്‍ ചേർത്ത് കാച്ചി കുറുക്കി 250 ml (മില്ലി) ആക്കി, ഞവരയരി, കാരെള്ള് (5gm) ഇവയും ചേര്‍ത്ത് വേവിച്ചു, പനംകല്‍ക്കണ്ടും ചേര്‍ത്ത്, നെയ്യില്‍ ഉഴുന്നും പരിപ്പ്, കറുത്ത മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപാല്‍ ചേര്‍ത്ത് രാവിലെ പ്രഭാത ഭക്ഷണത്തിന് പകരമോ വൈകുന്നേരമോ സേവിക്കുക.
Leave a Reply