Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എണ്ണമയമുള്ള മുടി പലരുടേയും സൗന്ദര്യ സങ്കൽപ്പത്തെത്തന്നെ കീഴ്മേൽ മറിക്കുന്ന ഒന്നാണ്. മുടിയില്‍ അഴുക്കും ചെളിയുമെല്ലാം വരാന്‍ ഇത് ഇടയാക്കും. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മുടിയില്‍ മാത്രമല്ല, മുഖത്തും ഇത് മുഖക്കുരുവടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇട വരുത്തും.എണ്ണമയമുള്ള മുടിയെങ്കില്‍ ഇതിനുള്ള ചില പരിഹാരങ്ങള്‍ അറിഞ്ഞിരിയ്ക്കൂ,
തേയില വെള്ളം
തേയില വെള്ളം കൊണ്ടു മുടി കഴുകുന്നത് ഇതിനൊരു പരിഹാരമാണ്. ഇതില്‍ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. തേയില വെള്ളം കൊണ്ടു കഴുകിയ ശേഷം സാധാരണ വെള്ളം കൊണ്ട് കഴുകാം.
–
–
വെളിച്ചെണ്ണ, ബദാം ഓയില്‍, ടീ ട്രീ ഓയില്‍
വെളിച്ചെണ്ണ, ബദാം ഓയില്‍, ടീ ട്രീ ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. അല്‍പം കഴിഞ്ഞു കഴുകിക്കളയാം. ചെറുനാരങ്ങാനീര്, കറ്റാര്‍വാഴയുടെ ജ്യൂസ് എന്നിവ കലര്‍ത്തി മുടിയിില്‍ പുരട്ടുന്നതും ഗുണം ചെയ്യും.
വിനെഗര്‍, ചെറുനാരങ്ങാനീര്
വിനെഗര്‍, ചെറുനാരങ്ങാനീര് എന്നിവ വെള്ളത്തില്‍ കലര്‍ത്തി മുടികഴുകുന്നത് മുടിയിലെ എണ്ണമയം നീക്കാന്‍ സഹായിക്കും.
–
–
കറ്റാര്‍വാഴ
ചെറുനാരങ്ങാനീര്, കറ്റാര്‍വാഴയുടെ ജ്യൂസ് എന്നിവ കലര്‍ത്തി മുടിയിില്‍ പുരട്ടുന്നതും ഗുണം ചെയ്യും.
എണ്ണമയം
മുടിയില്‍ എണ്ണമയം കൂടുതലുണ്ടെങ്കില്‍ എണ്ണമയം നീക്കിയതിനു ശേഷം മാത്രം മുടി ചീകുക. അല്ലെങ്കില്‍ എണ്ണ എല്ലാ ഭാഗത്തുമാകും.
Leave a Reply