Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:39 pm

Menu

Published on June 25, 2019 at 5:16 pm

25,500 രൂപ പിഴ ചുമത്തി ; പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചതിന്

home-waste-abandoned-in-public-space

തിരുവനന്തപുരം: പൊതുവിടത്തിൽ വീട്ടിലെ മാലിന്യം നിക്ഷേപിച്ചയാളെ ഹെൽത്ത് ഇൻസ്പെക്ടർ പിടികൂടി പിഴ ചുമത്തി. നഗരസഭയിലെ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ വെള്ളയമ്പലം മന്‍മോഹന്‍ ബംഗ്ലാവിന് എതിര്‍വശത്ത് ചൊവ്വാഴ്ച വെളുപ്പിന് മാലിന്യം നിക്ഷേപിച്ച വെങ്ങാനൂര്‍ സ്വദേശി സുനില്‍ കുമാറിൽ നിന്നാണ് പിഴ ഈടാക്കിയത്. നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടർ ഇയാളെ പിടികൂടി 25500 രൂപ പിഴ ചുമത്തി.

പരിസ്ഥിതി വാരാചാരണത്തോട് അനുബന്ധിച്ച് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കരിയിലകള്‍ ശേഖരിക്കുന്നതിനായി കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചിരുന്നു. വെളളയമ്പലം കവടിയാര്‍ റോഡില്‍ മന്ത്രിമന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കരിയിലപ്പെട്ടിക്ക് സമീപമാണ് മാലിന്യം നിക്ഷേപിച്ചത് പിടികൂടിയത് . വെളുപ്പിന് 4.30 മണിയോട് കൂടിയാണ് മാലിന്യം നിക്ഷേപിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്എസ് മിനുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയാണ് പിഴ ചുമത്തിയത്. പിഴ തുക നഗരസഭ ട്രഷറിയില്‍ ഒടുക്കി.

Loading...

Leave a Reply

Your email address will not be published.

More News