Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:11 pm

Menu

Published on April 27, 2013 at 5:02 am

ഭോപാലില്‍ ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് രണ്ടുമരണം

hospital-bopal-collapsed

ഭോപാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലില്‍ ആശുപത്രി കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഭെല്‍ ടൗണ്‍ഷിപ്പിലുള്ള കസ്തൂര്‍ബാ ഗാന്ധി ആശുപത്രിയിലെ സ്ത്രീ വാര്‍ഡാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ തകര്‍ന്നത്. പരിക്കേറ്റവരെ ആശുപത്രിയുടെ മറ്റൊരു ഭാഗത്ത് ചികിത്സിച്ച് വരികയാണ്. 50 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് വരികയാണെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങികിടക്കുന്നില്ലെന്നും ഭെല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ആര്‍ പ്രസാദ് അറിയിച്ചു.
അതിനിടെ, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33