Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീടുവില്‍പനക്കുവെച്ച പരസ്യം ഓണ്‍ലൈനില്‍ വൈറലാകുന്നു. വീടുവാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന അപൂര്‍വ സൗജന്യമാണ് ഈ പരസ്യം വൈറലാകാൻ കാരണം. രണ്ടു ബെഡ് റൂമുകളും അത്രതന്നെ ബാത്റൂമുകളും പാര്‍ക്കിങ് ഇടവും മീന്‍പിടിക്കാന്‍ കുളവുമുള്ള ഒറ്റനില വീടുവാങ്ങിയാല്‍ ഭാര്യ സൗജന്യമാണെന്നായിരുന്നു പരസ്യം. കാഴ്ചക്കാരിൽ ഒരുപോലെ ആകാംഷയും അത്ഭുതവും തീർക്കുന്നതായിരുന്നു ഈ പരസ്യം. 75,000 യു.എസ്. ഡോളറാണ് പരസ്യത്തിലെ ഈ വീടിൻറെ വില. വീടു വാങ്ങാന്‍ തയ്യാറാകുന്നവര്‍ക്ക് വീടിന്റെ ഉടമയായ 40കാരി സുന്ദരിയെയും സ്വന്തമാക്കാം. വില്‍പ്പന ഉപാധികള്‍ക്ക് ബാധകമെന്നും പരസ്യത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
–
–
വീടിന്റെ ഉടമയായ വിനാ ലിയയുടെ സുന്ദരമായ ചിത്രത്തിന് ഒപ്പമാണ് പരസ്യം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിധവയും രണ്ടു കുട്ടികളുടെ അമ്മയുമായ വിനാ ലിയയ്ക്ക് സുഹ്യത്ത് ഉപദേശിച്ചു നല്‍കിയ മാർഗ്ഗമായിരുന്നു ഇത്തരത്തിലൊരു പരസ്യം. വിധവയായ തനിക്ക് ഒരു രണ്ടാം വിവാഹത്തിന് ആഗ്രഹമുണ്ടെന്നും തന്റെ വീട് വിറ്റുതരണമെന്നും ലിയ വസ്തു വില്‍പ്പനക്കാരനായ സുഹൃത്തിനോട് ആവശ്യപ്പെട്ടിരുന്നു.
–
–
തന്നെ വിവാഹം കഴിക്കുന്ന ആള്‍ തന്റെ വീടും സ്വന്തമാക്കിയാല്‍ ഒരുമിച്ച് അതേ വീട്ടില്‍ താമസിക്കാമായിരുന്നു എന്ന ആഗ്രഹവും ഇവര്‍ സുഹൃത്തുമായി പങ്കുവെച്ചു. ഇതിനു ശേഷം ലിയയുടെ ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിച്ച സുഹ്യത്ത് ഇവയെല്ലാം ചേര്‍ത്ത് ഓണ്‍ലൈനില്‍ ഒരു പരസ്യം നൽകുകയായിരുന്നു. പരസ്യം പുറത്തുവന്നതോടെ അഭിപ്രായവും പ്രതികരണവുമായി ഇന്തോനേഷ്യയില്‍ പതിനായിരങ്ങളാണ് ലിയയെ തേടിയെത്തിയത്. പൊലീസും തന്നെ തേടിയത്തെിയതായി ലിയ പറയുന്നു.
–
–
പരസ്യം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം പരസ്യത്തിലെ വാഗ്ദാനങ്ങള്‍ സത്യമാണോ എന്ന് അന്വേഷിച്ചുകൊണ്ടുള്ള നിരവധി കോളുകളും ലിയയെ തേടിയെത്തി. വീടിന് വിലപേശല്‍ അനുവദിക്കില്ലെന്നും നിബന്ധനകള്‍ക്കു വിധേയമാണെന്നും, വെറുതെ വാങ്ങാന്‍ വരുന്നവര്‍ക്ക് വില്‍ക്കാനുള്ളതല്ലെന്നും പരസ്യത്തില്‍ പ്രത്യേകം ചേര്‍ത്തിട്ടുണ്ട്.ഇന്തോനേഷ്യയിൽ ബ്യൂട്ടി സലൂണ്‍ ഉടമയാണ് ലിയ.
–
Leave a Reply