Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 11:03 am

Menu

Published on January 8, 2018 at 8:18 pm

വീട് വാസ്തു അനുസരിച്ച് പണിഞ്ഞിട്ട് കാര്യമില്ല; വീട്ടമ്മയ്ക്കുമുണ്ട് വാസ്തുവില്‍ പങ്ക് !

house-wifes-role-in-vastu

ഇന്നത്തെക്കാലത്ത് ഒരു വീട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന മിക്ക ആളുകളും ആദ്യം വാസ്തുവാണ് നോക്കുന്നത്. സ്ഥലം തിരഞ്ഞെടുക്കുന്നത് പോലും വാസ്തു അനുസരിച്ചാണ്. എന്നാല്‍ വാസ്തു അനുസരിച്ച് വീട് പണിതതുകൊണ്ടു മാത്രം കാര്യമില്ലെന്ന് എത്ര പേര്‍ക്ക് അറിയാം.

വാസ്തുപരമായി വീട് പണിതാലും അതിനെ വേണ്ടവിധത്തില്‍ പരിപാലിച്ചില്ലെങ്കില്‍ വിചാരിച്ച ഫലങ്ങള്‍ ലഭിക്കണമെന്നില്ല. കാരണം വീടിന്റെ വാസ്തു നിലനിര്‍ത്തുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. നമ്മള്‍ നിസാരമായി കാണുന്ന പല കാര്യങ്ങളുമാണ് പിന്നീട് ഏറ്റവും ദോഷം വരുത്തുന്നത്.

ഇക്കാര്യത്തില്‍ കുടുംബത്തിലെ വീട്ടമ്മയുടെ പങ്ക് വളരെ വലുതാണ്. കുടുംബത്തിന്റെ ഐശ്വര്യം തന്നെ ഗൃഹനാഥയുടെ കൈകളിലാണ് എന്നാണ് പൊതുവെ പറയാറുള്ളത്.

പ്രധാനമായും ദിക്ക്, അളവ്, ഊര്‍ജ്ജം എന്നിവ അടിസ്ഥാനമാക്കിയാണ് വാസ്തു നിര്‍ണയിക്കുന്നത് . സ്വാഭാവികമായ ഊര്‍ജ്ജം നിലനിര്‍ത്തി കുടുംബത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തേണ്ടത് ഉത്തമകുടുംബിനിയുടെ കടമയാണ്. ഇത്തരത്തില്‍ കുടുംബത്തില്‍ ഐശ്വര്യവും ഐക്യവും വളരാന്‍ ഗൃഹനാഥ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.

ആദ്യം സൂര്യോദയത്തിനു മുന്‍പ് തന്നെ കുടുംബങ്ങളെയെല്ലാം ഈശ്വരസ്മരണയോടെ ഉണര്‍ത്താന്‍ ശ്രമിക്കുക. തുടര്‍ന്ന് ദിവസവും രാവിലെയും വൈകിട്ടും നിലവിളക്കു കത്തിക്കുക. കിഴക്കോട്ടും പടിഞ്ഞാറോട്ടും കൈകൂപ്പുകുന്ന രീതിയില്‍ രണ്ടുതിരിയിട്ടാണ് ദീപം തെളിയിക്കേണ്ടത്. പീഠത്തിലോ തട്ടത്തിലോ വച്ചിരിക്കുന്ന വിളക്കിനു മുന്നില്‍ പുഷ്പങ്ങള്‍, ചന്ദനത്തിരി, വാല്‍ക്കിണ്ടിയില്‍ കുറച്ചു ശുദ്ധ ജലം എന്നിവ വയ്ക്കുന്നത് ഉത്തമമാണ്.

ഇതില്‍ തന്നെ ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് കരിപിടിക്കാതെയും അതിലെ എണ്ണയില്‍ പ്രാണികള്‍ വീണു മുഷിയാതെയും ശ്രദ്ധിക്കണം. കൂടാതെ പ്രധാന വാതിലിനു മുകളിലായി ഇഷ്ടദേവതാ ചിത്രംവെക്കുന്നതും നല്ലതാണ്.

കുടുംബാംഗങ്ങള്‍ ഈശ്വരനാമം ചൊല്ലാനും ഒരുനേരമെങ്കിലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും തയ്യാറാക്കുക. കുടുംബത്തിലാരും തന്നെ സന്ധ്യസമയത്ത് ഉറങ്ങുക, മുടി ചീവുക, ഭക്ഷണം കഴിക്കുക എന്നിവ ചെയ്യാന്‍ അനുവദിക്കരുത്.

എപ്പോഴും വീട് തൂത്തു തുടച്ചു വൃത്തിയാക്കി സൂക്ഷിക്കണം. അടുക്കും ചിട്ടയും നിലനിര്‍ത്താന്‍ കുടുംബാംഗങ്ങളെ എപ്പോഴും പ്രേരിപ്പിക്കണം. ഉപയോഗമില്ലാത്ത വസ്തുക്കള്‍ വീടിനു പുറത്തു സൂക്ഷിച്ചു യഥാക്രമം നീക്കം ചെയ്യണം. വീടിനു മുന്നില്‍ ചപ്പുചവറുകള്‍ കൂട്ടിയിടുന്നതും കത്തിക്കുന്നതും ഒഴിവാക്കുക. വീടിന്റെ മൂലകള്‍ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.

അതേസമയം വീടിന്റെ വടക്കുപടിഞ്ഞാറേ മൂലയായ ഈശാനകോണില്‍ അശുദ്ധി ഒന്നും പാടില്ല. ആത്മീയ കാര്യങ്ങള്‍ക്കായി ഇവിടം വിനിയോഗിക്കുന്നത് ഉത്തമമാണ്. വീടിരിക്കുന്ന പറമ്പില്‍ കൂവളം, നെല്ലി, തുളസി ഇവ മൂന്നും നട്ട് പരിപാലിക്കുന്നത് ഐശ്വര്യം പ്രദാനംചെയ്യും.

കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പരധാരണ മെച്ചപ്പെടാന്‍ തെക്കോട്ടു തലവെച്ചുറങ്ങുന്നതു നല്ലതാണ്.

വീടിന്റെ ബ്രഹ്മസ്ഥാനമായ മധ്യഭാഗത്തു ഫര്‍ണിച്ചറുകള്‍ ഒന്നും തന്നെ വെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ തെക്കു ദിക്ക് ദര്‍ശനമാക്കി ഒരിക്കലും കണ്ണാടികള്‍ വയ്ക്കരുത്. ഇനി തെക്കോട്ടു ദര്‍ശനമായി കണ്ണാടി ഉണ്ടെങ്കില്‍ ഉപയോഗശേഷം കര്‍ട്ടന്‍ ഇട്ടു മറയ്ക്കുക.

കുടുംബാംഗങ്ങള്‍ തമ്മില്‍ ഐക്യം നിലനിത്താന്‍ തെക്കു പടിഞ്ഞാറ് ദിശയിലോ പ്രധാന വാതിലിന് നേരെയോ കുടുംബ ഫോട്ടോ വയ്ക്കുന്നതും നല്ലതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News