Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 11:05 am

Menu

Published on October 19, 2017 at 1:34 pm

സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് അയച്ചു കൊടുത്ത് സ്റ്റാര്‍ വാര്‍സ് നായിക; കൂടെ താക്കീതും

how-carry-fischer-warned-producer-for-raping-her-friend

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും തരംഗമായിക്കൊണ്ടിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം.

ഹാര്‍വിയ്ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ നടി അലീസ മിലാനോ തുടക്കമില്ല മീ ടൂ എന്ന ഹാഷ് ടാഗ് ക്യാമ്പയിനും സോഷ്യല്‍ മീഡിയയില്‍ ശക്തി പ്രാപിക്കുകയാണ്.

കേരളത്തിലും ഇതിന്റെ അലയൊലികള്‍ എത്തിയിട്ടുണ്ട്. ഇതിനിടെ തന്റെ സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് ശക്തായ താക്കീത് നല്‍കിയ മുന്‍ കാല നടി ഫിഷറിന്റെ കഥയും പുറത്തു വന്നിരിക്കുകയാണ്.

തന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ ആളെ പീഡിപ്പിച്ച ഓസ്‌ക്കാര്‍ ജേതാവുകൂടിയായ നിര്‍മാതാവിന് ഒരു പശുവിന്റെ നാവ് മിഠായിപ്പെട്ടിയിലാക്കി അയച്ചുകൊടുക്കുകയാണ് സ്റ്റാര്‍ വാര്‍സിലെ നായികയായ ഫിഷര്‍ ചെയ്തത്.

‘മേലില്‍ എന്റെ സുഹൃത്തിനോടോ മറ്റേതെങ്കിലുമൊരു സ്ത്രീയോടോ ഇതാവര്‍ത്തിച്ചാല്‍, അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിങ്ങളുടെ നാവായിരിക്കും.’ എന്ന താക്കീതോടെയായിരുന്നു ഫിഷറിന്റെ ഈ സമ്മാനം.

പീഡനത്തിന് ഇരയായ ഹീത്തര്‍ റോബിന്‍സണാണ് 17 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവവുമായി ബന്ധപ്പെട്ട് 94.9 മിക്‌സ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോബിന്‍സന്റെ വെളിപ്പെടുത്തല്‍.

കാറില്‍ വച്ചായിരുന്നു പീഡനമെന്നും സംഭവം പുറത്തു പറഞ്ഞാല്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തിയതായും ഹീത്തര്‍ പറയുന്നു. ഒന്നും പുറത്തുപറയാതെ പിടിച്ചു നിന്ന ഹീത്തര്‍ ഏറെ കാലങ്ങള്‍ക്ക് ശേഷം സുഹൃത്തായ ഫിഷറോട് പറയുകയായിരുന്നു.

‘രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തനിക്കൊരു ഇ മെയില്‍ ലഭിച്ചു. സോണി സ്റ്റുഡിയോയിലേയ്ക്ക് ആ നിര്‍മാതാവിന്റെ പേരില്‍ ഒരു മിഠായിപ്പെട്ടി അയച്ചിട്ടുണ്ടെന്നായിരുന്നു മെയില്‍. ആ പെട്ടിയില്‍ എന്താണുണ്ടായിരുന്നതെന്നും ഫിഷര്‍ തന്നെയാണ് പറഞ്ഞത്”

നടിയെന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകയെന്ന നിലയിലും ഏറെ പ്രശസ്തയായിരുന്ന ഫിഷര്‍ കഴിഞ്ഞ വര്‍ഷം ഒരു വിമാനയാത്രയ്ക്കിടെ ഉണ്ടായ ഹൃദയസ്തംഭനംമൂലം മരണമടയുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News