Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് യഥാർത്ഥ പ്രണയം തിരിച്ചറിയുക എന്നത് വളരെ പ്രയാസമാണ്. ഇപ്പോഴുള്ള പല കമിതാക്കളും പ്രണയത്തെ ഗൗരവത്തോടെ കാണാറില്ല. വളരെ കുറച്ച് പേർ മാത്രമാണ് ദിവ്യമായ ഈ വികാരത്തെ അതിൻറെ എല്ലാ അർത്ഥത്തിലും ആസ്വദിക്കുന്നത്. ഒരു വ്യക്തിയുടെ ആദ്യ ദർശനത്തിൽ തന്നെ അയാൾക്ക് നിങ്ങളോടുള്ള പ്രണയം എങ്ങനെയുള്ളതാണെന്ന് മനസ്സിലാക്കാം. ഇതിനെ കുറിച്ച് സൈക്കോളജിക്കൽ സയൻസ് എന്ന ജേണലിൽ ഒരു കൂട്ടം ആണ്‍-പെണ്‍ വിദ്യാർഥികളെ വെച്ച് ഒരു ഗവേഷണം നടത്തി.ഇതുപ്രകാരം ഒരു വ്യക്തി അയാളുടെ ആദ്യ ദർശനത്തിൽ നിങ്ങളുടെ കണ്ണുകളിൽ നോക്കാതെ മറ്റ് ശരീര ഭാഗങ്ങളിലേക്കാണ് ശ്രദ്ധ കൊടുക്കുന്നതെങ്കിൽ അത് പ്രണയം കൊണ്ടുള്ള നോട്ടമല്ലെന്ന് മനസ്സിലാക്കണം. എന്നാൽ ഒരാളുടെ കണ്ണുകളിലേക്ക് മാത്രം ദൃഷ്ടി പതിപ്പിച്ച് പ്രണയം അറിയിക്കുന്നയാൾ പ്രണയത്തിൻറെ ശരിയായ അർത്ഥം മനസ്സിലാക്കിയ ആളാണെന്ന് ഉറപ്പിക്കാം. പ്രണയത്തിൻറെ ആദ്യ സൂചനയാണ് കണ്ണുകളിലേക്കുള്ള നോട്ടം. ആ നോട്ടം കണ്ട ഉടനെ തന്നെ മനസ്സിലാക്കാനും സാധിക്കും.
Leave a Reply