Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:52 pm

Menu

Published on November 22, 2014 at 11:59 am

ആധാർ കാർഡ് ലഭിക്കാൻ എന്ത് ചെയ്യണം ?

how-to-apply-for-aadhaar-card

കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു.പലതവണ രജിസ്റ്റര്‍ചെയ്തിട്ടും ആധാര്‍ കാര്‍ഡ് ലഭിക്കാത്ത നിരവധി പേരുണ്ട്. നാലും അഞ്ചും തവണ രജിസ്റ്റര്‍ചെയ്തവര്‍ക്കും കാര്‍ഡ് ലഭിക്കാനുണ്ടെന്ന് ആധാര്‍ ലൈസന്‍സികള്‍ പറയുന്നു. ഒന്നില്‍ക്കൂടുതല്‍ തവണ ആധാര്‍ കാര്‍ഡിന് രജിസ്റ്റര്‍ചെയ്തവര്‍ക്ക് മറ്റൊരു എന്‍റോള്‍മെന്റ് നമ്പറില്‍ കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍, യു.ഐ.!ഡി.യുടെ വെബ്‌സൈറ്റ് പരിശോധിക്കുമ്പോഴാകട്ടെ കാര്‍ഡ് ലഭിക്കുന്നുമില്ല. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും പുതിയ കാര്‍ഡ് ലഭ്യമാക്കുന്നതിന് വെബ്‌സൈറ്റില്‍ ഒരു സൗകര്യവുമില്ല. കേരള റെസിഡന്റ് പോര്‍ട്ടല്‍ പരിശോധിക്കുമ്പോള്‍ ഭൂരിഭാഗംപേരുടെയും വിവരങ്ങള്‍ ലഭിക്കുന്നുമില്ല. ആധാര്‍ കാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്‍റോള്‍മെന്റ് സ്ലിപ്പ് നഷ്ടപ്പെട്ടാല്‍ വെബ്‌സൈറ്റ് വഴിയും ആധാര്‍ കാര്‍ഡ് എടുക്കാനാകില്ല.ആധാര്‍ എന്‍റോള്‍ചെയ്യുമ്പോള്‍ പലസ്ഥലങ്ങളും ലഭിക്കാത്ത പ്രശ്‌നത്തിന് രണ്ടുവര്‍ഷമായിട്ടും പരിഹാരം കണ്ടിട്ടില്ല.

how to apply for aadhaar card 00

ആധാർ കാർഡിന് എങ്ങനെ അപേക്ഷിക്കാം ?
1.ആദ്യം തന്നെ ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ സഹിതം ആധാറില്‍ പേര് ചേര്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഹാജരാക്കണം. ഇതിനായി പേര്,ജനനത്തീയതി,ആൺ/പെൺ,വിലാസം,രക്ഷകർത്താവിന്റെ വിവരങ്ങൾ,തിരിച്ചറിയല്‍ രേഖ , ഫോൺ നമ്പർ, ആവശ്യമായ ബയോമെട്രിക് വിവരങ്ങൾ,ഫോട്ടോ,പത്തു വിരലടയാളങ്ങൾ,കൃഷ്ണമണിയുടെ ചിത്രം,അവസാന മൂന്നുമാസത്തെ വെളളം, ഇലക്ട്രിസിറ്റി, ടെലഫോണ്‍ ബില്ലുകള്‍ എന്നിവ ആവശ്യമായി വരും.
2.ഓണ്‍ലൈനായി അപേക്ഷിക്കാനുളള വെബ്‌സൈറ്റില്‍ നിങ്ങളുടെ പ്രദേശം രേഖപ്പെടുത്തിയില്ലെങ്കില്‍ അടുത്തുളള ആധാര്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അപേക്ഷിക്കാവുന്നതാണ്.
3.ആധാർ കാർഡിനുള്ള അപേക്ഷ ഫോറം അതത് കേന്ദ്രങ്ങളിൽ നിന്നും , ഓണ്‍ലൈനായും ലഭിക്കുന്നതാണ്.
4.ഫോം പൂരിപ്പിച്ച് സെ ൻററില്‍ തന്നെ നൽകുക.
5. പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം നിങ്ങളുടെ പടം, വിരലടയാളം, ഐറിസ് ചിത്രം എന്നിവ മെഷിനിലാണ് രേഖപ്പെടുത്തുക.
6.നൽകുന്ന വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പേര് ചേര്‍ക്കുന്ന സമയത്തുതന്നെ തിരുത്താവുന്നതാണ്.
7.ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ ലഭിക്കുന്നതുവരെ പേര് ചേര്‍ക്കുന്ന സമയത്ത്‌ ലഭിക്കുന്ന രസീതിന്റെ കോപ്പി
സൂക്ഷിക്കേണ്ടതാണ്.
8.പരിശോധനകൾക്ക് ശേഷം എസ്എംഎസ്/ ഇമെയില്‍ സന്ദേശങ്ങള്‍ ലഭിക്കും.തുടര്‍ന്ന് കുറച്ചുദിവസങ്ങള്‍ക്കുശേഷം ആധാര്‍ കാര്‍ഡ് നിങ്ങളുടെ വിലാസത്തില്‍ പോസ്റ്റലായി വീട്ടിലെത്തുന്നതാണ്.

how to apply for aadhaar card

ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവര്‍, പ്രവാസികള്‍, ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ വിദേശികള്‍ എന്നിവർക്കാണ് ആധാർ കാർഡിന് അപേക്ഷിക്കാൻ അർഹതയുള്ളത്. ഏത് പ്രായത്തിലുളള വ്യക്തിയ്ക്കും അപേക്ഷിക്കാവുന്നതാണ്.അഞ്ചിനും 15 നുമിടയില്‍ പ്രായമുളളവര്‍ 15 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും ബയോമെട്രിക് വിവരങ്ങള്‍ നൽകേണ്ടത് അത്യാവശ്യമാണ്.കാരണം മുതിര്‍ന്ന വ്യക്തികളുടെയും കുട്ടികളുടെയും ബയോമെട്രിക്‌സില്‍ വ്യത്യാസമുണ്ടായിരിക്കും.

how to apply for aadhaar card 2

ആധാർ കാർഡ് കൊണ്ടുള്ള ഗുണങ്ങൾ

1.തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കാവുന്നതാണ്.
2.ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോഴുമെല്ലാം ആധാര്‍ കാർഡ് ഉപയോഗിക്കാം.
3.ബാങ്കിങ് സേവനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.
4.തൊഴില്‍, വിദ്യാഭ്യാസം, പെന്‍ഷന്‍ പദ്ധതികള്‍, ആരോഗ്യം, ഇന്‍ഷുറന്‍സ് , വസ്തു ഇടപാടുകള്‍, പൊതുവിതരണസംവിധാനം, സാമൂഹ്യസുരക്ഷ എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
5.ഗ്യാസ് കണക്ഷനെടുക്കുമ്പോഴും വാഹനം വാങ്ങുമ്പോഴും മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപം നടത്താനൊരുങ്ങുമ്പോഴുമെല്ലാം ഇത് പ്രയോജനം ചെയ്യും.

how to apply for aadhaar card 1

Loading...

Leave a Reply

Your email address will not be published.

More News