Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യാത്രചെയ്യുമ്പോള്‍ ഛര്‍ദ്ദി അനുഭവപ്പെടുന്നത് മിക്കവരും അനുഭവിക്കുന്ന ഒരു കാര്യമാണ്. ഇതിന് കാരണങ്ങള്‍ നിരവധിയാണ്. എന്തൊക്കെയാണെങ്കിലും യാത്രക്കിടയിലെ ഛര്‍ദ്ദി അത്ര സുഖകരമായ കാര്യമല്ല. പ്രത്യേകിച്ചും നല്ല വസ്ത്രങ്ങള്‍ ധരിച്ച് കല്ല്യാണത്തിനോ മറ്റോ പോകുകയാണെങ്കില്‍.
യാത്രക്കിടെ ഇത്തരത്തില്‍ ഛര്‍ദ്ദിക്കാന്‍ വരുന്നതിന് കാരണമിതാണ്. നമ്മുടെ ചെവിക്കുള്ളില്‍ ചലനങ്ങളെ തിരിച്ചറിയുന്ന ഒരു സംവിധാനമുണ്ട്. വെസ്റ്റിബ്യൂളാര്‍ സിസ്റ്റം എന്നാണ് ഇതിന്റെ പേര്. ശരീരത്തിന്റെ ചലനങ്ങളെ തലച്ചോറില്‍ അറിയിക്കുകയാണ് ഇത് ചെയ്യുന്നത്.
വാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ശരീരം ചലിക്കുന്നില്ല. കണ്ണുകളെ സംബന്ധിച്ചും അനക്കമൊന്നുമില്ല. പ്രത്യേകിച്ച് പുറത്തേക്കു നോക്കാതെ പുസ്തകം വായിച്ചോ ഗെയിം കളിച്ചോ ഇരിക്കുന്ന അവസ്ഥയില്‍.
ഇങ്ങനെയാണെങ്കലും വണ്ടിയുടെ ചലനം വെസ്റ്റിബ്യൂളാര്‍ സിസ്റ്റം തിരിച്ചറിയുന്നു. ഇത് രണ്ടുതരം സന്ദേശങ്ങള്‍ തലച്ചോറിലേക്ക് അയക്കുന്നു. ഒന്ന് ചലനം ഇല്ല എന്നും മറ്റൊന്ന് ചലിക്കുന്നു എന്നും. ഇത് തലച്ചോറിനെ തീരുമാനമെടുക്കുന്നതില്‍ സംശയം ഉണ്ടാക്കുന്നു.
ഇത്തരത്തില്‍ കാഴ്ചയുടേയും ബാലന്‍സിന്റേയും വ്യത്യസ്തമായ കാഴ്ചപ്പാട് വയറിനെ അസ്വസ്ഥമാക്കുകയും വയര്‍ ഉടന്‍ പ്രതികരിക്കുകയും ചെയ്യുന്നു. ഇക്കാരണത്താലാണ് ഓക്കാനം, ഛര്‍ദി മുതലായവ ഉണ്ടാകുന്നത്.
യാത്ര ചെയ്യുമ്പോള്‍ എപ്പോഴും വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന് റോഡ് കാണത്തക്കവിധം യാത്ര ചെയ്യുകയും വായന, ഗെയിം കളിക്കല്‍ എന്നിവ യാത്രക്കിടെ ഒഴിവാക്കുന്നതും ഛര്‍ദ്ദി ഒഴിവാക്കാന്‍ സഹായിക്കും. പുകവലിയും മദ്യാപാനവും വേണ്ട. യാത്രയ്ക്ക് തൊട്ടുമുമ്പ് ആഹാരം കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.
എണ്ണ, കൊഴുപ്പ്, ഉപ്പ് എന്നിവ കലര്‍ന്ന ആഹാരങ്ങള്‍ യാത്രക്കിടെ ഒഴിവാക്കുക. പാലുല്‍പ്പന്നങ്ങളും നന്നല്ല. മാത്രമല്ല കാറ്റിന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുകയുമരുത്. സീറ്റ് കാറ്റ് മുഖത്തടിക്കത്തക്കവിധം സജ്ജീകരിക്കുന്നതാണ് നല്ലത്. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതും ചക്രത്തിന്റെ മുകളിലുള്ള സീറ്റിലിരുന്ന് യാത്രചെയ്യാതിരിക്കുന്നതും ഛര്‍ദ്ദി ഒഴിവാക്കാന്‍ സഹായിക്കും.
Leave a Reply