Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 10:54 pm

Menu

Published on October 31, 2015 at 12:02 pm

ദുശീലങ്ങളിൽ നിന്ന് മോചനം നേടാനിതാ ചില എളുപ്പവഴികൾ…

how-to-break-a-bad-habit

നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ദുശീലങ്ങൾക്ക് അടിമപ്പെട്ടിട്ടുള്ളവരാണോ? പലപ്പോഴും നിങ്ങൾ ഇത്തരം ദുശീലങ്ങൾ മാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ടിട്ടുള്ളവരായിരിക്കും. എന്നാൽ ഇവ പരിഹരിക്കാനായാല്‍ മാത്രമെ ആരോഗ്യകരമായ ജീവിതം നയിക്കാനാകു. അല്ലെങ്കില്‍ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നമ്മെ തേടി വന്നേക്കാം. മദ്യപാനം, പുകവലി പോലെയുള്ള ദുശീലങ്ങള്‍ മോശം ജീവിതശൈലിയ്‌ക്കുള്ള ഉത്തമ ഉദാഹരണങ്ങളാണ്. ഇതുപോലെയുള്ള ദുശീലങ്ങളും അവ പരിഹരിക്കാനുള്ള ചില വഴികളും ഇതാ…

➤ അമിത മദ്യപാനം
മദ്യപാനം, രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, കരള്‍ രോഗങ്ങള്‍ പോലെയുള്ള പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ക്യാന്‍സറിനും മറ്റും അമിത മദ്യപാന ശീലം കാരണമാകുമെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്.
പരിഹാരം
പെട്ടെന്ന് ഒരു ദിവസം കൊണ്ട് അമിത മദ്യപാനം ഒഴിവാക്കാനാകില്ല. എന്നാല്‍ ഇത് ഒഴിവാക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഒരു സുഹൃത്തിന്റെ സഹായത്തോടെ, ഇതിനുള്ള ശ്രമം ആരംഭിക്കുക. കഴിക്കുന്ന മദ്യത്തിന്റെ അളവ് ദിനംപ്രതി കുറച്ചുകൊണ്ടുവരിക. മദ്യപാനത്തിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കുക. മദ്യപിക്കണമെന്ന് തോന്നുന്ന സമയത്ത് ശീതളപാനീയങ്ങള്‍ ശീലമാക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

➤ പുകവലി
ശ്വാസകോശ രോഗങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സർ എന്നിവയൊക്കെ പുകവലി മൂലം ഉണ്ടാകാറുണ്ട്.
പരിഹാരം
മറ്റൊരാള്‍ അടുത്ത് നിന്ന് പുകവലിക്കുമ്പോള്‍ ആ പുക ശ്വസിക്കുന്നതുപോലും അപകടകരമാണ്. പുകവലി നിര്‍ത്തണമെങ്കില്‍ നല്ല ഇച്ഛാശക്തി വേണം. ആദ്യം, പുകവലിയുടെ ദോഷവശങ്ങള്‍ മനസിലാക്കുന്ന കൗണ്‍സിലിങിന് നിരന്തരം വിധേയമാകുക. ഒരുദിവസം വലിക്കുന്ന സിഗററ്റുകളുടെ എണ്ണം കുറയ്‌ക്കുക. പുകവലിക്കണമെന്ന് തോന്നുന്ന സമയത്ത്, ലഘുഭക്ഷണം, വെള്ളം, ജ്യൂസ്, മിഠായി, ച്യൂയിങ്‌ഗം എന്നിവ ശീലമാക്കാന്‍ ശ്രമിക്കുക.

➤ ജങ്ക് ഫുഡ്
കൃത്യ സമയത്ത് ആഹാരം കഴിക്കാതെ, തോന്നുമ്പോള്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരാണ് ഇന്ന് ഏറെയും. എന്നാല്‍ ഫാസ്റ്റ് ഫുഡ് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അമിത മധുരവും ഉപ്പും, സംസ്‌ക്കരിച്ച മാംസവുമൊക്കെ അടങ്ങിയ ഫാസ്റ്റ് ഫുഡ് പലതരം ജീവിതശൈലി രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു.
പരിഹാരം
കൃത്യ സമയത്ത് ആഹാരം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക. ജങ്ക് ഫുഡ് കഴിക്കുണമെന്ന് തോന്നുന്ന സമയത്ത്, കൈയില്‍ കരുതുന്ന നട്ട്സ്(അണ്ടിപ്പരിപ്പ്, ബദാം, കപ്പലണ്ടി), സലാഡ് എന്നിവ കഴിക്കുക. ജങ്ക് ഫുഡിന്റെ ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കുന്ന ക്ലാസുകള്‍ക്ക് വിധേയമാകുക. പറ്റുമെങ്കില്‍, ഒരു മികച്ച ഡയറ്റീഷ്യന്റെ ഉപദേശപ്രകാരം ഭക്ഷണം നിയന്ത്രിക്കുക.

➤ വീഡിയോ ഗെയിം
വീഡിയോ ഗെയിമിന് അടിമപ്പെട്ടാല്‍, ശാരീരികവും മാനസികവുമായ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സമയത്ത് ഭക്ഷണം കഴിക്കാതെ, മറ്റ് ജോലികള്‍ ചെയ്യാതെ, സാമൂഹികബന്ധം പോലുമില്ലാതെ വീഡിയോ ഗെയിമില്‍ ലയിച്ചിരിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്.
പരിഹാരം
എപ്പോഴും കംപ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്ന ശീലം കുറയ്‌ക്കുക. വായനാശീലം വര്‍ദ്ധിപ്പിക്കുക. വെറുതെയിരിക്കുന്നത് ഒഴിവാക്കി, പകരം ഏന്തെങ്കിലും ഹോബികള്‍ ചെയ്യുന്നത് ശീലമാക്കുക. ഇടയ്‌ക്കിടെ കൗണ്‍സിലിങിന് വിധേയമാകുന്നതും നല്ലതാണ്.

➤ അമിതമായ ഭക്ഷണം
ഭക്ഷണത്തോടെ പൊതുവെ താല്‍പര്യമുള്ളവരാണ് മിക്കവരും. എന്നാല്‍ ഭക്ഷണം അമിതമായാലോ? ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കേണ്ടത്, അല്ലാതെ ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുത്.
പരിഹാരം
ആദ്യം തന്നെ ഒരു ഡയറ്റീഷ്യന്റെ ഉപദേശം തേടുക. ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കുക. ഇടയ്‌ക്കിടെ കഴിക്കുന്നത് ഒഴിവാക്കി, പകരം മൂന്നു നേരം കൃത്യമായി കഴിക്കുക. വലുപ്പം കുറഞ്ഞ പാത്രത്തില്‍ ഭക്ഷണം കഴിക്കണം. ഇടയ്‌ക്കിടെ വെള്ളം കുടിക്കുക.

Loading...

Leave a Reply

Your email address will not be published.

More News