Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശുചിത്വവും ആരോഗ്യവും നല്‍കുന്നതില്‍ പല്ല് വൃത്തിയാക്കുന്നതിന്റെ പങ്ക് വളരെ വലുതാണ്.പല്ലുതേക്കുന്നതുപോലെ തന്നെ പ്രധാനമാണ് നിങ്ങള്‍ പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന ബ്രഷ്. അതു തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
സോഫ്റ്റ് ആയ ടൂത്ത് ബ്രഷുകളാണ് പല്ലുതേക്കാന്‍ ഉപയോഗിക്കേണ്ടത്.
വിലകുറഞ്ഞ ടൂത്ത് ബ്രഷുകളുടെ രോമങ്ങള്‍ ഒന്നുരണ്ടു തവണ ഉപയോഗിക്കുമ്പോഴേക്കും നശിച്ചുപോകും. ഇത് പല്ലുകള്‍ പൂര്‍ണമായും വൃത്തിയാക്കുന്നതിനു തടസം സൃഷ്ടിക്കും.
എളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന ടൂത്ത് ബ്രഷ് വാങ്ങുന്നതാണ് നല്ലത്.
ഇതു നിങ്ങളുടെ വായയുടെ വലുപ്പത്തിനു പറ്റിയതാണെന്നു ഉറപ്പുവരുത്തണം. നിങ്ങളുടേത് ചെറിയ വായയാണെങ്കില്‍ ചെറിയ ബ്രഷ് ഉപയോഗിക്കാം. വലുതാണെങ്കില്‍ വലിയ ബ്രഷ് തെരഞ്ഞെടുക്കണം.
എല്ലാ മൂന്നോ നാലോ മാസം കൂടുമ്പോഴും ടൂത്ത് ബ്രഷ് മാറ്റുക. ടൂത്ത് ബ്രഷിലെ നാരുകള്‍ തേയുമ്പോഴും നിങ്ങള്‍ക്ക് അസുഖം വരുമ്പോഴും പ്രതിരോധ ശേഷി ദുര്‍ബലമാകുമ്പോഴും ബ്രഷ് മാറ്റുന്നത് നല്ലതാണ്.
Leave a Reply