Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 2:26 pm

Menu

Published on November 6, 2017 at 11:42 am

കക്കയിറച്ചി എങ്ങിനെ വൃത്തിയാക്കാം

how-to-clean-fresh-water-mussels

കടല്‍ വിഭവങ്ങളും കായല്‍ വിഭവങ്ങളും തമ്മില്‍ ധാരാളം വ്യത്യാസമുണ്ട്. ലഭ്യതയുടെ കാര്യത്തിലും അതെ. എന്നാല്‍ കടലിന്റെയും കായലിന്റെയും അടുത്തുള്ളവര്‍ക്ക് സാധാരണയായി ലഭിക്കുന്ന ഒന്നാണ് കക്ക. രുചിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ടയുമില്ലാത്തതാണ് കക്കയിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍.

ഓരോ നാട്ടിലും ഓരോ പേരിലാണ് കക്ക അറിയപ്പെടുന്നത്. തെക്കുള്ളവര്‍ കക്ക എന്നു പറയുന്നത് മലബാര്‍ ഭാഗങ്ങളിലെത്തുമ്പോള്‍ എരിന്തായി മാറും.

പുഴയിലെ മണലില്‍ പൂണ്ടുകിടക്കുന്ന എരിന്ത് പെറുക്കുകയെന്നത് കുറച്ച് കഷ്ടപ്പാടുള്ള കാര്യമാണ്. ഇന്ന് ഹോട്ടലുകളില്‍ കക്കയിറച്ചി ലഭിക്കും. എന്നാല്‍ പ്രിസര്‍വേറ്റീവ്സ് ചേര്‍ത്ത കക്ക വിഭവങ്ങള്‍ വാങ്ങിക്കഴിക്കാതിരിക്കുന്നതാണ് നല്ലത്. വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടാണ് പലരും കക്കയിറച്ചി അടുക്കളയില്‍ നിന്നും ഒഴിവാക്കാന്‍ കാരണം.

കക്കയിറച്ചി പാചകം ചെയ്യാന്‍ എടുക്കുമ്പോള്‍ അതിലെ അഴുക്കെല്ലാം വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നതു തന്നെയാണ് ഇതിന് കാരണം. കക്ക നന്നായി കഴുകി മണല്‍ കളഞ്ഞ് എടുത്താല്‍ മാത്രം മതിയെന്ന് പൊതുവെ പറയാറുണ്ടെങ്കിലും ഇങ്ങനെ ചെയ്താല്‍ മാത്രം പോര.

സാധാരണയായി കക്ക വൃത്തിയാക്കുന്നത് ഇങ്ങനെയാണ്. കക്കയിറച്ചി നാലഞ്ച് തവണ നല്ല വെള്ളത്തില്‍ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ കക്കയിലെ മണ്ണും കരടുമെല്ലാം പോയിക്കിട്ടും. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കക്കയിറച്ചിയിലെ അഴുക്ക് നീക്കം ചെയ്യുക എന്നതാണ് അടുത്ത പടി.

കക്കയിറച്ചില്‍ അഴുക്കിരിക്കുന്ന ഭാഗം നമുക്ക് കൃത്യമായി കാണാന്‍ സാധിക്കും. അഴുക്കിരിക്കുന്നതിന് തൊട്ടു പിന്നിലായി തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് ചെറുതായി അമര്‍ത്തിക്കൊടുക്കുമ്പോള്‍ തന്നെ അഴുക്ക് പുറത്തേക്ക് വരുന്നത് കാണാം.

ഇത്തരത്തില്‍ അഴുക്ക് മുഴുവന്‍ നന്നായി പുറത്തെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഓരോ കക്കയിറച്ചിയും പ്രത്യേകം എടുത്ത് ഇത്തരത്തില്‍ വൃത്തിയാക്കണം. സമയമെടുത്ത് ചെയ്യേണ്ടുന്ന കാര്യമാണിത്. എങ്കിലും കക്കയിറച്ചി ഇത്തരത്തില്‍ വൃത്തിയാക്കി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

വലിയ കക്കയിറച്ചിയാണെങ്കില്‍ വൃത്തിയാക്കാന്‍ ഇത്ര ബുദ്ധിമുട്ടുണ്ടാവില്ല. തീരെ ചെറിയ കക്കയിറച്ചിയാണെങ്കിലാണ് വൃത്തിയാക്കാന്‍ ബുദ്ധിമുട്ട്, എന്നാല്‍ ഇതിനാണ് രുചി കൂടുതല്‍.

ഇനി കക്കയിറച്ചി നന്നാക്കാനുള്ള മറ്റൊരു മാര്‍ഗം നോക്കാം. നന്നായി കഴുകി വൃത്തിയാക്കി മണല്‍ കളഞ്ഞ കക്കയിറച്ചി ഒരു പാത്രത്തിലേക്ക് മാറ്റി ഇറച്ചി നിവര്‍ക്കെ വെള്ളമൊഴിക്കുക. ഇത് അടുപ്പില്‍വച്ച് രണ്ട് മിനിറ്റ് ചൂടാക്കിയ ശേഷം വെള്ളം ഊറ്റിക്കളഞ്ഞെടുക്കുക. അതിനു ശേഷം പാചകം ചെയ്യാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News