Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിൽ അണിഞ്ഞൊരുങ്ങാൻ എല്ലാവർക്കും താത്പര്യമാണ്. ഇതിനായി ചാന്തും പൊട്ടും വളയും കമ്മലും എല്ലാം അണിയുകയും ചെയ്യും.ഇവയ്‌ക്കൊപ്പം ആരെയും ആകർഷിക്കുന്ന ഗന്ധം ഉണ്ടാകാൻ ഉപയോഗിക്കുന്ന ഒന്നാണ് പെര്‍ഫ്യൂം. ഇന്ന് സൗന്ദര്യവർദ്ധക വസ്തുകൾക്കൊപ്പം ഒഴിച്ച് കൂടാനാവത്ത ഒന്നായി പെര്‍ഫ്യൂം മാറിക്കഴിഞ്ഞു. നൂറ് രൂപാ മുതൽ ലക്ഷങ്ങൾ വരെ വില വരുന്ന ബ്രാൻഡഡ് പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
–
–
പലപ്പോഴും നമ്മൾ വാങ്ങുന്ന പെര്‍ഫ്യൂമില്‍ വില എഴുതിയിട്ടുണ്ടാവില്ല. ഇതിന് കാരണം ഇത്തരം പെര്‍ഫ്യൂമുകൾ വ്യാജമാണെന്നതാണ്. യഥാര്‍ത്ഥ പെര്‍ഫ്യൂം ഇളം നിറത്തിലായിരിക്കും ഉണ്ടാവുക. എന്നാല്‍ വ്യാനില്‍ വെള്ളം ധാരാളം ചേര്‍ത്തിട്ടുണ്ടെങ്കിൽ ഇതിന് പച്ചവെള്ളത്തിന്റെ നിറമായിരിക്കും ഉണ്ടാവുക. വ്യാജ പെര്‍ഫ്യൂമുകൾ ഇന്ന് വിപണിയിൽ നിരവധിയാണ് . ബോട്ടിലിന്റെ ആകൃതി നോക്കിയും വ്യാജമാണോ എന്ന് മനസ്സിലാക്കാം. ഇവയ്ക്ക് ആകൃതിയില്ലാത്ത കുപ്പികളായിരിക്കും. എല്ലാ പെര്‍ഫ്യൂം കുപ്പികൾക്ക് മുകളിലും പ്ലാസ്റ്റിക് കവര്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ഉണ്ടെങ്കില്‍ അത് ഒറിജിനല്‍ ആണെന്ന് മനസ്സിലാക്കാം.
–
–
പെര്‍ഫ്യൂം ബോക്‌സിനകത്തെ പാക്കിംഗ് വെള്ളപേപ്പര്‍ നിറത്തിലാണെങ്കില്‍ അത് ഒറിജിനല്‍ ആയിരിക്കും. അതുപോലെ കുപ്പിയുടെ അടപ്പിലെ ലോഗോ സിമെട്രിക് ആയിരിക്കും .എന്നാല്‍ ആ ലോഗോ കുപ്പിയുടെ നടുവില്‍ നിന്നും മാറിയാണെങ്കില്‍ അത് ചിലപ്പോൾ വ്യാജമായിരിക്കും. യഥാര്‍ത്ഥ പെര്‍ഫ്യൂമിന് ഒരിക്കലും വില കുറയില്ല. കാരണം അതെപ്പോഴും ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങളായിരിക്കും. പെര്‍ഫ്യൂം ബോക്‌സിലുള്ള സീരിയല്‍ നമ്പര്‍ അല്ല പെര്‍ഫ്യൂം കുപ്പിയിലുള്ളതെങ്കില്‍ അത് വ്യാജമായിരിക്കും.എന്നാൽ പെര്‍ഫ്യൂം വാങ്ങുന്നതിനു മുന്‍പ് നമുക്ക് അത് തുറന്നു നോക്കാൻ സാധിക്കില്ല. അതിനാൽ ഇതിന്റെ സീരിയല്‍ നമ്പര്‍ പരിശോധിയ്ക്കാനും സാധിക്കില്ല. ഓൺലൈൻ വഴി പെര്‍ഫ്യൂമുകൾ കഴിയുന്നതും വാങ്ങാതിരിക്കുന്നതാണ് നല്ലത് . പെര്‍ഫ്യൂം വാങ്ങിക്കുമ്പോള്‍ എപ്പോഴും മണത്ത് നോക്കി വാങ്ങുന്നതാണ് നല്ലത്. ഓണ്‍ലൈന്‍ വാങ്ങിക്കുമ്പോള്‍ അത് നമുക്ക് മണത്ത് നോക്കാൻ സാധിക്കുന്നില്ല.
–
Leave a Reply