Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫോണ്‍ പലയിടത്തും വച്ച് മറന്ന് പോകുക പൊതുവെ എല്ലാവര്‍ക്കും സ്ഥിരമായി സംഭവിക്കുന്നതാണ്.എവിടെ വച്ചെന്ന് അറിയാന്‍ നാം അപ്പോള്‍ മറ്റൊരു ഫോണില്‍ നിന്ന് വിളിച്ചുനോക്കുകയാണ് പതിവ്. എന്നാല്‍ അപ്പോള്‍ ഫോണ്‍ സെലന്റ് മോഡില്‍ കൂടിയാണെങ്കിലോ?.കണ്ടു പിടിക്കാന്‍ കുറച്ച് വിയര്‍ത്തത് തന്നെ.എന്നാല്‍ ഇത്തരത്തില്‍ ആന്ഡ്രോയിഡ് ഫോണ്‍ മറക്കുകയാണെങ്കില്‍ ഭയപ്പെടേണ്ട! ആന്ഡ്രോയിഡ് ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് കണ്ടു പിടിക്കാം.നിങ്ങളുടെ ഫോണ്‍ മോഡല്‍ google.com/android/devicemanager എന്ന സൈറ്റില്‍ നൽകിയാല്‍ മതി.എവിടെയാണ് ഫോണ്‍ ഉള്ളതെന്ന് സന്ദേശം സൈറ്റ് നൽകും. എപ്പോഴാണ് അവസാനമായി ആക്ടീവായത്,തുടങ്ങിയ വിശദവിവരങ്ങള്‍ സൈറ്റ് നൽകും.എന്നിട്ടും നിങ്ങള്‍ക്ക് ഫോണ്‍ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ‘റിംങ് ‘ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മ്യൂട്ടിലാണെങ്കില്‍ പോലും അഞ്ച് മിനിട്ട് ഫുൾ ശബ്ദത്തില്‍ റിംങ്ടോണ് മുഴക്കും.
Leave a Reply