Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:14 am

Menu

Published on September 10, 2014 at 3:06 pm

മുഖം കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

how-to-keep-your-face-clean

നിങ്ങൾ സൗന്ദര്യത്തിൽ ശ്രദ്ധ ചെലുത്തുന്നവരാണെങ്കിൽ മുഖം കഴുകുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. മുഖം എപ്പോഴും ഭംഗിയായും ,വൃത്തിയായും സൂക്ഷിക്കാൻ നാം ശ്രദ്ധിക്കാറുണ്ട്. ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്‌ മുഖത്തിന്‌ തിളക്കം നല്‍കും.യാത്രകൾ കഴിഞ്ഞു വന്നാൽ നിർബദ്ധമായും മുഖം കഴുകണം. അല്ലാത്തപക്ഷം യാത്രയിൽ മുഖത്ത് അടിഞ്ഞു കൂടുന്ന പൊടിപടലങ്ങൾ മൂലം മുഖക്കുരു വരാൻ സാദ്ധ്യതയുണ്ട്.മുഖം കഴുകുമ്പോൾ ശരിയായ രീതികളല്ല അനുവര്‍ത്തിക്കുന്നതെങ്കില്‍ അത് നെഗറ്റീവായ ഫലമാവും ഉണ്ടാക്കുന്നത്. അത്തരം ചില കാര്യങ്ങളിതാ ചുവടെ കൊടുക്കുന്നു.

1.മുഖം ഒരിക്കലും അമിതമായി ഉരയ്ക്കുകയും വൃത്തിയാക്കുകയും ചെയ്യരുത്.ഇത്തരത്തിൽ കഴുകുന്നത് ചര്‍മ്മത്തിന്‍റെ സുതാര്യമായ മേല്‍പാളി കേടുവരാനും, ചര്‍മ്മം വരണ്ട് പോകാനും ഇടയാകും.

How to Keep Your Face Clean1

2.മുഖം കഴുകാന്‍ ഏറ്റവും നല്ലത് ചെറുചൂടുള്ള വെള്ളമാണ്. ഇത് ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. മുഖം പെട്ടെന്ന് വൃത്തിയാവുകയും ചെയ്യും.എന്നാൽ കണ്ണുകൾ സാധാരണ വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക.

How to Keep Your Face Clean2

3.ചര്‍മ്മത്തിന് ശ്വസിക്കാന്‍ അവസരം നല്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ദിവസവും മേയ്ക്കപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ മെയ്ക്കപ്പ് കഴുകിക്കളയേണ്ടതും അത്യാവശ്യമാണ്. മേക്കപ്പ് നീക്കം ചെയ്യാതിരിക്കുന്നത് വഴി നമ്മള്‍ ചര്‍മ്മത്തെ ശ്വാസം മുട്ടിക്കുകയാണ് ചെയ്യുന്നത്.

How to Keep Your Face Clean3

4.മുഖം കഴുകാൻ കഴിയുന്നതും സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.പകരം ഫേസ് വാഷ് ഉപയോഗിക്കാം. അല്‍പം ഫേസ് വാഷ് എടുത്ത് മുഖത്ത് ഒന്നു രണ്ടു മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകിക്കളയാം. ഫേസ് വാഷ് മുഴുവനായും കഴുകിക്കളയേണ്ടതും അത്യാവശ്യമാണ്. ആല്‍ക്കലൈന്‍ ബേസുള്ള ഫേസ് വാഷ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

How to Keep Your Face Clean5

5.മുഖം കഴുകാന്‍ പയറുപൊടി, കടലമാവ് തുടങ്ങിയ സ്വാഭാവികമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതു നല്ലതാണ്. കഴുകിയ ശേഷം മൃദുവായ ടവല്‍ കൊണ്ട് മുഖം മൃദുവായി ഒപ്പുക. അമര്‍ത്തിത്തുടയ്ക്കുന്നത് മുഖത്തെ കോശങ്ങളെ കേടു വരുത്തും.

How to Keep Your Face Clean7

6.മുഖം കഴുകാൻ ഫേസ് സ്‌ക്രബറുകള്‍ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. ഇത് ഒരിക്കലും അമിതശക്തിയില്‍ മുഖത്ത് ഉപയോഗിക്കരുത്. ഇത് നല്ല ചര്‍മകോശങ്ങളെ നശിപ്പിക്കും. അതിനാൽ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം ഇവ ഉപയോഗിക്കുന്നതാണ് നല്ലത്.

How to Keep Your Face Clean8

7. ഏറെ ശ്രദ്ധ നല്കാത്ത മറ്റൊരു കാര്യമാണ് എക്സ്ഫോലിയേഷന്‍ അഥവാ ചര്‍മ്മം ഉരിയല്‍. ഇത് അമിതമായാല്‍ മുഖ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുകയും, കുറഞ്ഞാല്‍ പാടുകളും, മുഖക്കുരുവും ഉണ്ടാകാനുമിടയാകും.

Young woman applying exfoliating gel to face, portrait, close-up

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News