Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 11, 2026 12:32 am

Menu

Published on September 11, 2015 at 12:57 pm

അറേഞ്ച്ഡ് മാര്യേജ് വിജയകരമാക്കണോ…?വഴികളുണ്ട് ….

how-to-make-your-arranged-marriage-work

മുന്‍നിശ്ചയ പ്രകാരമുള്ള വിവാഹമാണ് നമ്മുടെ നാട്ടിൽ ഇന്ന് നടക്കുന്ന വിവാഹനങ്ങളിൽ ഏറെയും.മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി വരനെയോ, വധുവിനെയോ കണ്ടെത്തും. അതില്‍ മറ്റ് തെരഞ്ഞെടുപ്പുകള്‍ സാധ്യമാകില്ല. ഇതാണ് അറേഞ്ച്ഡ് മാര്യേജ് . എന്നാൽ വിവാഹശേഷം വൻ പരാജയങ്ങളായിരിക്കും ഇത്തരം വിവാഹങ്ങൾ.ഇതുപ്രകാരം വിവാഹിതരായ ഏറെ പങ്കാളികളും പരസ്പരം ഒത്തുപോകാന്‍ ഏറെ പ്രയാസപ്പെടുന്നവരാണ് എന്നതാണ് വളരെ പ്രധാനപ്പെട്ട ഒരു വസ്തുത .അറേഞ്ച്ഡ് മാര്യേജ് വിജയകരമാക്കാനുള്ള ചില വഴികളാണ്……

ആശയവിനിമയം

ഏതു ബന്ധത്തിന്റെയും അടിസ്ഥാനം ആശയ വിനിമയമാണ്. പങ്കാളിയുമായി നിങ്ങൾ കൂടുതൽ അടുത്തിടപഴകുമ്പോൾ പരസ്പരം കൂടുതല്‍ അടുത്തറിയാനാകും.

Men-Want-From-Their-Wives3

പരസ്പരം താങ്ങാവുക

പരസ്പരം താങ്ങാവുക. ദുഖത്തിന്‍റെ അവസരങ്ങളില്‍ മാത്രമല്ല, പരീക്ഷണങ്ങളുടെയും ക്ലേശങ്ങളുടെയും അവസരങ്ങളിലും പരസ്പരം സഹായിക്കുക.

പരാതി പറയാതിരിക്കുക

ഭാര്യയെക്കുറിച്ച് അല്ലെങ്കില്‍ ഭര്‍ത്താവിനെക്കുറിച്ച് മൂന്നാമതൊരാളോട് പരാതി പറയാതിരിക്കുക. അത് ഒരു കുടുംബാംഗത്തോട് ആണെങ്കില്‍ പോലും. നിങ്ങളുടെ പങ്കാളിയുമായി ഒരു പ്രശ്നമുണ്ടെങ്കില്‍ അത് നേരിട്ട് സംസാരിച്ച് പരിഹരിക്കുക.

ജിജ്ഞാസ

നിങ്ങള്‍ നിങ്ങളുടെ ഭാര്യയുടെയോ, ഭര്‍ത്താവിന്‍റെയോ സ്വകാര്യ ലോകത്തിലേക്ക് കടന്ന് ചെല്ലണം. പരസ്പരം ജിജ്ഞാസ പുലര്‍ത്തുന്നത് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കും.

Men-Want-From-Their-Wives1

നിങ്ങളുടെ പുതിയ വഴി പഠിക്കുക

നിങ്ങളുടെ ജീവിതത്തിലെ പുതിയ വഴി പഠിക്കേണ്ടത് പ്രധാനമാണ്. സ്വയം സൗഖ്യത്തോടെയിരിക്കുന്നതിനൊപ്പം പങ്കാളിയെയും സുഖമായിരിക്കാന്‍ അനുവദിക്കുക.

തിരക്ക് വേണ്ട

വിവാഹജീവിതത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുമ്പോള്‍ തിരക്കിട്ട് തീരുമാനങ്ങളെടുത്ത് പിഴവ് വരുത്തരുത്. സമയം രണ്ടുപേരും ഒരുമിച്ച് ചേരാനുള്ള സമയം കണ്ടെത്തുക. അത് അതിശയകരമായ ഒരനുഭവമായിരിക്കും.

പ്രണയം കണ്ടെത്തുക

ഒരു തരത്തിലല്ലെങ്കില്‍ വേറൊരു തരത്തില്‍ നിങ്ങള്‍ പ്രണയം കണ്ടെത്തണം. ഒരു രാത്രി കൊണ്ട് സംഭവിക്കുന്നതല്ല ഇതെങ്കിലും, അത് ഒരു നിശ്ചിത കാലത്തിനുള്ളില്‍ സംഭവിച്ചിരിക്കണം.

Men-Want-From-Their-Wives5

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News