Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചരിത്രാതീത കാലം മുതല്‍ തന്നെ കാണപ്പെട്ട ഒരു പ്രതിഭാസമാണ് ഈ അമ്മായിയമ്മ- മരുമകള്‍ ‘പോരാട്ടം’. പുതുതായി കല്യാണം കഴിഞ്ഞ് ചെറുക്കന്റെ കൂടെ പുതിയ വീട്ടിലേക്ക് പോകുന്ന നവവധുവിന്റെ മനസ്സില്‍ വരുന്ന ആദ്യത്തെ ആശങ്ക അമ്മായിയമ്മക്ക് തന്നെ ഇഷ്ടപ്പെടുമോ മകന്റെ ഇഷ്ടത്തെ അമ്മായിയമ്മ അംഗീകരിക്കുമോ എന്നുള്ളതായിരിക്കും. മിക്കവാറും പുതിയൊരു അന്തരീക്ഷത്തില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അമ്മായിയമ്മ ഒരു പേടിസ്വപ്‌നമായിരിക്കും.എന്നാൽ ഇപ്പോൾ പഴയ കാലവും പുതിയ കാലവും തമ്മിൽ ധാരാളം വ്യത്യാസമുണ്ട്. പുതിയ തലമുറയിലെ അമ്മായിയമ്മമാർ അത്ര പ്രശ്നക്കാരികളല്ല. എങ്കിലും അമ്മായിയമ്മയുമായി ഊഷ്മളമായ ബന്ധം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
–
–
1.അമ്മായി അമ്മയുമായുള്ള ആശയവിനിമയം സുഗമമായി നിലനിര്‍ത്തുക. ഇടയ്‌ക്കിടെ അവരെ ഫോണില്‍ വിളിക്കുക. അവര്‍ നിങ്ങളെ വിളിക്കുന്നതിന് കാത്തിരിക്കരുത്.
2.അമ്മായി അമ്മയെ സ്വാധീനിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണന്ന് ഭര്‍ത്താവിനോട് ചോദിച്ചറിയുക.കുടംബ വഴക്കുകളും അതുപോലുള്ള മറ്റ് പ്രശ്‌നങ്ങളും സംബന്ധിച്ചുള്ള കാര്യങ്ങള്‍ നിങ്ങള്‍ അറിയണമെന്നില്ല. അതിനാല്‍ വിശദാംശങ്ങള്‍ അറിയുന്നതിന് മുമ്പ് അഭിപ്രായം പറയരുത്.അവര്‍ക്കിഷ്ടമുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുക.
3.ചില കാര്യങ്ങളില്‍ അവരുടെ ഉപദേശം കേള്‍ക്കുക. സ്വന്തം കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും സ്വാധീനം ഉണ്ട് എന്ന് തോന്നുന്നത് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് സന്തോഷം നല്‍കും.
–
–
4.അമ്മായി അമ്മയ്‌ക്ക് ഇടയ്‌ക്കൊക്കെ സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കുന്നതിലൂടെ നിങ്ങളുടെ സ്‌നേഹത്തെ അവര്‍ അംഗീകരിക്കും.
5.അമ്മായി അമ്മയുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മറ്റുള്ളവരുടെ മുമ്പില്‍ വച്ച് അവരെ മോശമാക്കി കാണിക്കാതിരിക്കുക. കുടംബങ്ങള്‍ ഒത്തു ചേരുന്ന ചടങ്ങുകളില്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറ്റുള്ളവരെ കാണിക്കാതെ സ്നേഹത്തോടെ നിൽക്കുക.
6.അമ്മായിഅമ്മയ്‌ക്ക് മതിപ്പ് തോന്നണമെങ്കില്‍ അവരുടെ അടുത്ത് ചെല്ലുമ്പോള്‍ നിങ്ങളുടെ വസ്‌ത്രധാരണം മികച്ചതായിരിക്കണം. ശരീരത്ത് പച്ചകുത്തിയിട്ടുണ്ടെങ്കില്‍ ആദ്യ കൂടിക്കാഴ്‌ചയില്‍ അവ വെളിപ്പെടുത്താതിരിക്കുക. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക.
–
–
7.മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ വളരെ സ്വാര്‍ത്ഥരായിരിക്കും, അതിനാല്‍ അവരുടെ ഇഷ്ടം നേടാനുള്ള എളുപ്പ വഴി അവരുടെ കുട്ടികളോട് നന്നായി പെരുമാറുക.
8.ഭര്‍ത്താവിന് വേണ്ടി എങ്ങനെ പാചകം ചെയ്യണമെന്ന് അമ്മായി അമ്മയോട് ഒരിക്കലും പറയാതിരിക്കുക. ഭര്‍ത്താവിന് നിങ്ങളുടെ വിഭവങ്ങളാണ് കൂടുതല്‍ ഇഷ്ടമെങ്കിലും അത് അവരോട് എടുത്ത് പറയാതിരിക്കുക. അവരുടെ പാചകത്തിനുള്ള കഴിവുകളെ അഭിനന്ദിക്കുകയും പാകം ചെയ്യേണ്ട രീതികള്‍ അവരില്‍ നിന്നും മനസ്സിലാക്കുകയും ചെയ്യുക.
–
–
9. അമ്മായി അമ്മയുടെ അടുത്ത് എത്തുമ്പോള്‍ അധികം പരിഭ്രമിക്കരുത്. ശാന്തരായിരിക്കുക. മറക്കാനും പൊറുക്കാനും കഴിയുക എന്നതാണ് ഏറ്റവും പ്രധാനം.
10. അമ്മായിയമ്മയുടെ മുന്നിൽ എപ്പോഴും വിനയം ഉള്ളവരായിരിക്കണം. അവര്‍ പറയുന്നതെന്തിനും എതിര്‍ത്ത് പറയുകയോ തർക്കിക്കുകയോ ചെയ്യരുത്.
Leave a Reply