Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:50 pm

Menu

Published on November 14, 2014 at 8:03 pm

വൈദ്യുത ഉപകരണങ്ങൾക്ക് ഇടിമിന്നലിൽ കേടു സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാൻ എന്തു ചെയ്യണം ?

how-to-protect-your-home-and-electronic-devices-from-lightning

ശക്തിയായ ഇടി മിന്നലുണ്ടാകുമ്പോൾ പല വീടുകളിലും വൈദ്യുത ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട്. ടിവി,കമ്പ്യൂട്ടർ,ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ എന്നിങ്ങനെ വിലപിടിപ്പുള്ള ഉപകരണങ്ങൾക്കായിരിക്കും മിക്കപ്പോഴും ഇടിമിന്നലിൽ കേടുപാടുകൾ സംഭവിക്കുക.എന്നാൽ ഇടിമിന്നലിലുണ്ടാകുന്ന നാശനഷ്ടങ്ങൾ നികത്താൻ മാർഗ്ഗങ്ങളുണ്ട്. ഇത് പലർക്കും അറിയില്ല. ഇത്തരത്തിലുള്ള നാശനഷ്ടങ്ങൾ നികത്താൻ നാഷണൽ,ഓറിയൻറൽ, യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ എന്നീ പൊതുമേഖല ഇൻഷൂറൻസ് കമ്പനികളും സ്വകാര്യ ഇൻഷൂറൻസ് കമ്പനികളും സേവനം നൽകുന്നുണ്ട്.ഫയർ ഇൻഷൂറൻസ്, ഹൗസ്ഹോൾഡേഴ്സ് ഇൻഷൂറൻസ് പാക്കേജ് എന്നിവയിലൂടെ വീടും വീട്ടുപകരണങ്ങളും ഇൻഷൂർ ചെയ്ത് സംരക്ഷിക്കാവുന്നതാണ്.

How to Protect Your Home and electronic devices  from Lightning3

വീടിനും വീട്ടുപകരണങ്ങൾക്കും ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ് നൽകുന്ന പോളീസിയാണ് ഹൗസ്ഹോൾഡേഴ്സ് ഇൻഷൂറൻസ് പാക്കേജ്. ഈ പോളീസി തീപിടുത്തം,മിന്നൽ,ചുഴലിക്കാറ്റ്,ഭൂമികുലുക്കം, മോഷണം,വെള്ളപ്പൊക്കം എന്നീ ദുരന്തങ്ങളിൽ നിന്ന് സംരക്ഷിക്കും.പത്തു ലക്ഷം രൂപ വിലവരുന്ന ഒരു വീടിന് പ്രീമിയമായി ഏകദേശം 300 രൂപ മാത്രം അടച്ചാൽ മതി. ഈ പോളീസി തന്നെ പത്ത് വർഷത്തേക്ക് ഒരുമിച്ച് അടയ്ക്കുകയാണെങ്കിൽ പ്രീമിയം 150 രൂപ മാത്രം അടച്ചാൽ മതി.ഏഴ് മുതൽ 12 വരെ ദുരന്തങ്ങൾക്കാണ് ഹൗസ്ഹോൾഡേഴ്സ് ഇൻഷൂറൻസ് പാക്കേജിൽ മിക്ക കമ്പനികളും നഷ്ടപരിഹാരം നൽകുക.കൂടുതൽ റിസ്ക്‌ കവർ ചെയ്‌താൽ പ്രീമിയം തുകയിൽ കുറവ് വരുന്നതാണ്. പരിരക്ഷ വേണ്ടത് ഏതൊക്കെ കാര്യങ്ങളിലാണെന്ന് വീട്ടുകാർക്ക് തിരഞ്ഞെടുക്കാവുന്നതാണ്.വീട് ഇൻഷൂർ ചെയ്യുമ്പോൾ ഇപ്പോഴത്തെ വിലയിൽ തന്നെ ഇൻഷൂർ ചെയ്യുന്നതാണ് നല്ലത്.വീട്ടിൽ നിന്ന് നഷ്ടം സംഭവിച്ചേക്കാവുന്ന പരമാവധി തുകയ്ക്ക് മാത്രം സുരക്ഷ നൽകുന്ന രീതിയിൽ പോളീസി എടുത്താൽ പ്രീമിയം തുക ലാഭിക്കാനാവുന്നതാണ്.

How to Protect Your Home and electronic devices  from Lightning2

ബ്രേക്ഡൌണ്‍ ഇൻഷൂറൻസ് പോളീസികൾ ടിവി,കമ്പ്യൂട്ടർ,ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾക്ക് തകരാർ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്നവയാണ്. പലപ്പോഴും ഉപകരണത്തിൻറെ വിലയുടെ ഒന്നോ രണ്ടോ ശതമാനം മാത്രമായിരിക്കും പ്രീമിയം.വൈദ്യുത ഉപകരണങ്ങൾ ഇൻഷൂർ ചെയ്യുമ്പോൾ അവയുടെ മോഡൽ,സീരിയൽ നമ്പർ,നിർമ്മിച്ച വർഷം,എന്നിവ നിർബന്ധമായും കാണിച്ചിരിക്കേണ്ടതാണ്.വൈദ്യുത ഉപകരണങ്ങൾ അവയുടെ മാർക്കറ്റ് വിലയ്ക്ക് തന്നെ ഇൻഷൂർ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

How to Protect Your Home and electronic devices  from Lightning0

വൈദ്യുത ഉപകരണങ്ങൾക്ക് ഇടിമിന്നൽ ഷോർട്ട് സർക്യൂട്ട് തുടങ്ങിയ കാരണങ്ങളാൽ എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ പെട്ടെന്ന് തന്നെ ഇൻഷൂറൻസ് കമ്പനിയെ വിവരമറിയിക്കണം. കമ്പനിയിൽ നിന്ന് സർവ്വെയർ വന്ന് നാശനഷ്ടം കണക്കാക്കിയ ശേഷം മാത്രമേ ഉപകരണം നന്നാക്കാൻ പാടുള്ളൂ.പേഴ്സണൽ കമ്പ്യൂട്ടറിന് മിക്ക ഇൻഷൂറൻസ് കമ്പനികളും പരിരക്ഷ നൽകാറുണ്ടെങ്കിലും മൊബൈൽ,ലാപ്ടോപ്,ടാബ്ലറ്റ് കമ്പ്യൂട്ടർ തുടങ്ങിയവയ്ക്ക് പൊതുമേഖല സ്ഥാപനങ്ങൾ ഇൻഷൂറൻസ് പരിരക്ഷ നൽകുന്നില്ല.

Loading...

Leave a Reply

Your email address will not be published.

More News