Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തടി കുറയ്ക്കാനായി പലരും നിരവധി വഴികൾ പരീക്ഷിച്ചു നോക്കാറുണ്ട്. പലയാളുകളും ഭക്ഷണത്തിൻറെ അളവ് കുറച്ച് വരെ തടി കുറയ്ക്കാൻ ശ്രമിക്കുന്നു. എന്നാൽ ഒരു കാര്യം മനസ്സിലാക്കുക. പട്ടിണി കിടന്നത് കൊണ്ട് നിങ്ങളുടെ തടി കുറയില്ല. ചില ചിട്ടകളോടെ ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ തടി കുറയ്ക്കാനാവും. ഭക്ഷണം കഴിക്കാൻ തുടങ്ങും മുമ്പ് എനിക്ക് എത്രമാത്രം ഭക്ഷണം കൊണ്ട് വിശപ്പ് ശമിപ്പിക്കാനാവും എന്ന് മനസ്സിലാക്കി അതിനനുസരിച്ച് മാത്രം ഭക്ഷണമെടുക്കുക.
–
–
ചോറ്, ഉരുളക്കിഴങ്ങ്, എന്നിവ കുറച്ച് നാരുകളടങ്ങിയ ഭക്ഷ്യ സാധനങ്ങളും നാരുള്ള പച്ചക്കറികളും മാത്രം ഉപയോഗിക്കുക.പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കാനായി എടുക്കുമ്പോൾ എപ്പോഴും ചെറിയ പാത്രത്തിൽ എടുക്കുകയും അത് നിറച്ച് എടുക്കാതിരിക്കുകയും വേണം. ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ രുചി, മണം, ആകൃതി, നിറം എന്നിവയൊക്കെ ആസ്വദിച്ച് വളരെ സാവധാനം കഴിക്കണം. കിട്ടുന്നതെന്തും വാരിവലിച്ചു തിന്നുന്ന ശീലം ഉപേക്ഷിക്കണം.
–
–
കഴിക്കുന്നതെന്താണെങ്കിലും അതിൻറെ ഗുണനിലവാരം നോക്കി, ശരീരത്തിനു പറ്റിയതാണോയെന്ന് മനസ്സിലാക്കിയ ശേഷം മാത്രം കഴിക്കുക. എല്ലാ ദിവസവും സൈക്കിൾ ചവിട്ടുകയും നൃത്തമാടുകയും രാവിലെയും വൈകീട്ടും അര മണിക്കൂർ വീതം നടക്കുകയും ചെയ്‌താൽ കുറെ കലോറി ദിവസവും കുറഞ്ഞു കിട്ടും. നടന്നാലും ഓടിയാലും നീന്തിയാലും ഓരോ മിനിറ്റിലും ഏകദേശം 24 കലോറി വീതം കുറയുന്നതാണ്.
–
–
ഓരോ ദിവസവും കുറേശ്ശെ മാത്രമേ തടി കുറയ്ക്കേണ്ടതുള്ളൂ. പെട്ടെന്ന് തടി കുറച്ചാല്‍ പോയ തടി പെട്ടെന്ന് തന്നെ തിരിച്ച് വരും. അതിനാൽ പട്ടിണി കിടക്കാതെ ചിട്ടയോടു കൂടി ഭക്ഷണം കഴിച്ച് സാവധാനത്തിൽ തടി കുറയ്ക്കാം.
Leave a Reply