Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീടായാൽ ഒരു പൂജാമുറി നിർബന്ധമാണ്. വലിയ വീടായാലും ചെറിയൊരു വീടായാലും ഭക്തരായിട്ടുള്ളവര്‍ പണ്ടുമുതലേ വീട്ടിൽ ഒരു പൂജാമുറി ഒരുക്കിയിട്ടുണ്ടാകും. ഒരു വീട്ടിലെ പൂജാമുറിയാണ് പലപ്പോഴും ആ വീട്ടിലെ ഐശ്വര്യത്തിനും സന്തോഷത്തിനും കാരണമാകുന്നത്. പൂജാമുറി കൃത്യമായി സംരക്ഷിക്കാന്‍ അറിയാത്തത് പല വിധത്തിലുള്ള ദോഷങ്ങൾക്കും വഴിതെളിയിക്കും. പൂജാമുറിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ അവിടെ നെഗറ്റിവ് എനർജി നിറയാൻ ഇടവരും.
–
–
പൂജാമുറി എപ്പോഴും നല്ല വൃത്തിയോടെ സൂക്ഷിക്കണം. വൃത്തിയില്ലാത്ത പൂജാമുറി പല ദോഷങ്ങളും ഉണ്ടാക്കും. ഇത് പൂജാമുറിയിൽ നെഗറ്റിവ് എനർജി ഉണ്ടാകാൻ കാരണമാവുകയും ചെയ്യും. ഒരു പൂജാമുറിയിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് തുളസിയില. പൂജയ്ക്കായി എടുക്കുന്ന പൂജകള്‍ക്കോ ദേവ, ദേവതമാരെ അലങ്കരിയ്ക്കാനോ ഒരിക്കലും വാടിയ തുളസിയിലകൾ ഉപയോഗിക്കരുത്. വിഗ്രഹങ്ങൾ ഒരിക്കലും വെറും തറയിൽ വെയ്ക്കരുത്. ഇത് ദോഷം കൊണ്ടുവരും. അതിനാൽ പൂജാമുറിയിൽ ഉയര്‍ന്ന സ്ഥലത്തോ പീഠത്തിലോ വിഗ്രഹങ്ങൾ വയ്ക്കണം.
–
–
ദൈവങ്ങളുടെ ഫോട്ടോകളിലും വിഗ്രഹത്തിലും നാം പൂക്കൾ വയ്ക്കാറുണ്ട്. എന്നാൽ ഇവ വാടിയാൽ ഉടൻ തന്നെ ഒഴിവാക്കണം. ഈ പൂക്കൾ ഒരിക്കലും ചീയാൻ അനുവദിക്കരുത്. ഒഴുക്കുള്ള വെള്ളത്തിൽ കളയുന്നതാണ് ഏറ്റവും നല്ലത്. അല്ലാത്തപക്ഷം നെഗറ്റീവ് ഊര്‍ജമാണ് ഫലം. ദൈവങ്ങളുടെ കേടായ ഫോട്ടോകളോ പൊട്ടിയ വിഗ്രഹങ്ങളോ ഒന്നും തന്നെ പൂജാമുറിയിൽ വെയ്ക്കരുത്. ഇത് നെഗറ്റിവ് ഊർജ്ജം ഉണ്ടാക്കും. ഏറ്റവും ഉത്തമമെന്ന് പറയുന്നത് ഭഗവാന്റെ മുന്നില്‍ മണ്‍ചിരാതിയില്‍ നെയ് വിളക്കു കത്തിക്കുന്നതാണ്. ഇത് പോസിറ്റിവ് എനർജി നൽകാൻ സഹായിക്കും. അതുപോലെ ഒരു തവണ കത്തിച്ച തിരി രണ്ടാമതും ഉപയോഗിക്കാൻ പാടില്ല.തിരി പെട്ടെന്ന് കെട്ടുപോയാലും ഇങ്ങനെ ചെയ്യാൻ പാടില്ല. ഇത് നെഗറ്റിവ് ഊർജ്ജം വരാൻ കാരണമാകും.
–
Leave a Reply