Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:24 pm

Menu

Published on September 14, 2015 at 1:02 pm

എങ്ങനെ ഒരു ഫോണില്‍ നിന്ന് ഒന്നിലധികം വാട്സ് ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം…?

how-to-run-multiple-whatsapp-account-on-your-android

വാട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ചിത്രങ്ങളും, വീഡിയോകളും, മ്യൂസിക്ക് ഫയലുകളും എളുപ്പം പങ്കിടാമെന്നതിനാലാണ് വാട്സ് ആപ്പ് ജനങ്ങൾക്കിടയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയത്.സാധാരണയായി നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണില്‍ ഒരു വാട്സ് ആപ് അക്കൗണ്ട്‌ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കു .എന്നാല്‍ ഒന്നില്‍ കൂടുതല്‍ വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹം തോന്നാറുണ്ടോ?വിഷമിക്കണ്ട…. OGWhatsApp, SwitchMe എന്നീ ആന്‍ഡ്രോയിഡ് ആപുകള്‍ ഉപയോഗിച്ച് നിങ്ങൾക്ക് ഒന്നില്‍ കൂടുതല്‍ അക്കൌണ്ട് നിങ്ങളുടെ ഒരു ഫോണില്‍ തന്നെ ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം…..
നിങ്ങളുടെ വാട്സ്ആപ് ഡാറ്റയുടെ മുഴുവന്‍ ബാക്ക്അപ്പ് എടുക്കുക.
Settings>apps>WhatsApp>Clear Data എന്നതിലേക്ക് പോയി എല്ലാ വാട്ട്‌സ്ആപ് ഡാറ്റകളും ഡിലിറ്റ് ചെയ്യുക.

/sdcard/WhatsApp directory എന്നത് /sdcard/OGWhatsApp എന്നതായി പുനര്‍നാമകരണം ചെയ്യുക. ഇതിനായി നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡിനായുളള ഏത് ഫയല്‍ മാനേജറും ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ നിന്ന് ശരിയായ വാട്ട്‌സ്ആപ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇനി നിങ്ങള്‍ ഒജിവാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം, ആദ്യ വാട്ട്‌സ്ആപില്‍ രജിസ്റ്റര്‍ ചെയ്ത പഴയ ഫോണ്‍ നമ്പര്‍ ഒജിവാട്സ്ആപില്‍ സ്ഥിരീകരിക്കാന്‍ മറക്കാതിരിക്കുക.

ഇനി ഔദ്യോഗിക വാട്സ്ആപ് പ്ലേ സ്റ്റോറില്‍ നിന്നും നിങ്ങളുടെ മറ്റൊരു നമ്പറിനായി വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇത്തരത്തില്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് റൂട്ട് ചെയ്യാതെ തന്നെ, രണ്ട് വ്യത്യസ്ത വാട്സ്ആപ് അക്കൗണ്ടുകള്‍ രണ്ട് ടെലിഫോണ്‍ നമ്പറുകളിലായി ഒറ്റ ഡിവൈസില്‍ ഉപയോഗിക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News