Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2025 1:13 pm

Menu

Published on July 19, 2015 at 4:28 pm

സ്മാര്‍ട്ട്‌ഫോണ്‍ വെള്ളത്തില്‍ വീണു പോയാല്‍ പെട്ടെന്നു ചെയ്യേണ്ട കാര്യങ്ങള്‍

how-to-save-your-smartphone-from-water-damage

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന   എല്ലാവരും തന്നെ നേരിടുന്ന ഒരു പ്രശ്‌നമാണ് ഫോണ്‍ നനയുകയോ, വെള്ളത്തില്‍ വീഴുകയോ ചെയ്യുക എന്നത്. പ്രത്യേകിച്ച്   ഈ മഴക്കാലത്ത് .ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രാന്തിയിലാകും. വെള്ളത്തില്‍ വീണാലുടന്‍ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നുള്ള  മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്…..

ബാറ്ററി സ്റ്റിക്കര്‍ പരിശോധിക്കുക

വെള്ളത്തില്‍ വീണുണ്ടാകുന്ന കേടുപാടുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ വാറണ്ടി നിയമാവലിയില്‍ ഉള്‍പ്പെടില്ല. വെള്ളത്തില്‍ വീണ ഫോണിന് എന്തെങ്കിലും കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ ബാറ്ററിയുടെ അരികുവശത്തുള്ള സ്റ്റിക്കര്‍ പരിശോധിച്ചാല്‍ മതി. സാധാരണ വെറ്റ് നിറത്തിലുണ്ടാകുന്ന ചെറിയ സ്റ്റിക്കര്‍ പിങ്ക് അല്ലെങ്കില്‍ റെഡ് നിറങ്ങളായി മാറിയിട്ടുണ്ടെങ്കില്‍ ഫോണിനുള്ളില്‍ ഈര്‍പ്പമുണ്ടെന്ന നിഗമനത്തില്‍ എത്താം.

സ്മാര്‍ട്ട്‌ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക

സ്വിച്ച് ഓഫ് ചെയ്യുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് ബാറ്ററി, സിം കാര്‍ഡ്, മെമ്മറി കാര്‍ഡ് തുടങ്ങിയവ മാറ്റി ഹാന്‍ഡ്‌സെറ്റില്‍ എയര്‍ കടക്കുന്ന വിധത്തില്‍ മൃദുവായ പ്രതലത്തില്‍ വെയ്ക്കുക.

സ്മാര്‍ട്ട്‌ഫോണ്‍ നന്നായി തുടക്കുക

മൃദുവായ തുണികൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ നന്നായി തുടക്കുക. പറ്റുമെങ്കില്‍ ചെറിയ വാക്വം ക്ലീനര്‍ ഈര്‍പ്പം വലിച്ചെടുക്കാന്‍ ഉപയോഗിക്കാം. ഹാന്‍ഡ്‌സെറ്റ് വാക്വം ക്ലീനറിന് വളരെ അടുത്ത് കൊണ്ടുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹെയര്‍ ഡ്രൈയര്‍ ഈര്‍പ്പം വലിച്ചെടുക്കാന്‍ ഉപയോഗിക്കരുത്.

സ്മാര്‍ട്ട്‌ഫോണ്‍ അരിപാത്രത്തില്‍ വെക്കുക

സ്മാര്‍ട്ട്‌ഫോണിലെ ഈര്‍പ്പം എളുപ്പം വലിച്ചെടുക്കാന്‍ അരിനിറച്ചിരിക്കുന്ന പാത്രത്തില്‍ വെച്ചാല്‍ മതി. ഒട്ടും ജലാംശമില്ലാത്ത സിലിക്ക ജെല്‍ നിറച്ച പ്ലാസ്റ്റിക് ബാഗില്‍ വെച്ചും ഫോണിലെ ഈര്‍പ്പം വലിച്ചെടുക്കാം.

ഈര്‍പ്പം ഉണങ്ങിയതിന് ശേഷം മാത്രം സ്വിച്ച് ഓണ്‍ ചെയ്യുക

ഫോണിലെ ഈര്‍പ്പം ഉണങ്ങിയതിന് ശേഷം മാത്രം സ്വിച്ച് ഓണ്‍ ചെയ്യുക. കുറഞ്ഞത് 24 മണിക്കൂര്‍ എങ്കിലും സ്വിച്ച് ഓണ്‍ ചെയ്യാതിരിക്കുകയാണ് ഉത്തമം. ഫോണ്‍ പോര്‍ട്ട്‌സിലേയും മറ്റ് സ്ലോട്ടുകളിലേയും ഈര്‍പ്പം ഉണങ്ങിയെന്ന് ഉറപ്പുവരുത്തി സ്വിച്ച് ഓണ്‍ ചെയ്യുക. ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ബാറ്ററി നീക്കി അടുത്തുള്ള സര്‍വീസ് സെന്ററിനെ സമീപിക്കുക.

ഫാനിന് അടിയില്‍ ഫോണ്‍ വെക്കരുത്

തുറന്ന മുറിയില്‍ ഫാനിന് കീഴെ ഈര്‍പ്പം ഉണങ്ങാന്‍ സ്മാര്‍ട്ട്‌ഫോണ്‍ വെക്കുത്. ഹെയര്‍ ഡ്രൈയറും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂടുള്ളതും ശുദ്ധിയില്ലാത്തതുമായ വായു ഫോണിനെ പ്രതികൂലമായി ബാധിക്കും. എയര്‍ കണ്ടീഷനറിന് മുമ്പില്‍ കുറച്ചുനേരം പിടിച്ചുനിന്നാല്‍ ഈര്‍പ്പം പെട്ടെന്ന് വലിയും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News