Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കമ്പ്യൂട്ടർ ഉപയോഗിക്കാത്തവരായി ഇന്ന് വളരെ ചുരുക്കം ചിലയാളുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇൻറർനെറ്റ് രംഗപ്രവേശനം ചെയ്തതോടെ കമ്പ്യൂട്ടർ നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറി. കമ്പ്യൂട്ടറിൻറെ അമിത ഉപയോഗം നമ്മുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.കമ്പ്യൂട്ടറില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നവരില്‍ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം, കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം, അസ്ഥി-പേശീ പ്രശ്‌നങ്ങള്‍ എന്നിവ അതിൽ പ്രധാനപ്പെട്ടതുമാണ്.
കൈപ്പത്തികളും,വിരലുകളും ഉപയോഗിച്ച് ദീർഘനേരം ജോലി ചെയ്യുമ്പോൾ കൈപ്പത്തിയിലെ നാഡികള്‍ ഞെരുങ്ങുകയും തുടർന്ന് വേദനയും തരിപ്പും അനുഭവപ്പെടുകയും കൈപ്പത്തിയ്ക്ക് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്യും.അതിനാൽ ജോലിക്കിടയിൽ കൈകള്‍ക്ക് വിശ്രമം നല്‍കുക, കോള്‍ഡ് പായ്ക്ക് വെക്കുക തുടങ്ങിയവ കാര്‍പല്‍ ടണല്‍ രോഗാവസ്ഥയില്‍ താല്‍ക്കാലിക ആശ്വസമേകും.
–
–
കമ്പ്യൂട്ടര്‍ മോണിറ്ററില്‍ ദീര്‍ഘനേരം നോക്കിയിരുന്നുള്ള ജോലി മൂലം കണ്ണുകളില്‍ അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങളെ വിളിക്കുന്ന പേരാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം. കാഴ്ച മങ്ങുക, ഇരട്ട ദൃശ്യം അനുഭവപ്പെടുക, കണ്ണുകള്‍ വരണ്ട് പോവുക, കണ്ണുകള്‍ ചുവക്കുക, ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുക, തലവേദന, കഴുത്തിലും പുറത്തും വേദന തുടങ്ങിയവയാണ് ഇതിൻറെ ലക്ഷണങ്ങൾ.
–
–
മോണിറ്ററിന് മുന്നിലേക്ക് ആഞ്ഞിരുന്ന് ജോലി ചെയ്യുക, വളഞ്ഞ് കൂടി ഇരിക്കുക, കാലുകള്‍ തെറ്റായ നിലയില്‍ വെക്കുക, കഴുത്ത് വളച്ച് വെക്കുക. ജോലി ചെയ്യുമ്പോള്‍ മൊബൈല്‍ തോളിനും ചെവിയ്ക്കുമിടയില്‍ വെച്ച് ഫോണ്‍ ചെയ്യുക, ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ ജോലി ചെയ്യുക എന്നിവ അസ്ഥി-പേശീ പ്രശ്‌നങ്ങള്‍ക്ക് കാരണങ്ങളാണ്.കഴുത്ത്, പുറം, തോള്‍ എന്നിവിടങ്ങളിലാണ് അസ്ഥി-പേശീ പ്രശ്‌നങ്ങള്‍ പ്രധാനമായും അനുഭവപ്പെടുന്നത്.
–
–
കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കമ്പ്യൂട്ടർ മോണിറ്ററിൽ നിന്ന് 45 സെൻറീ മീറ്ററെങ്കിലും അകലെയിരിക്കുവാൻ ശ്രദ്ധിക്കുക.
2.കമ്പ്യൂട്ടർ മോണിറ്ററിൻറെ ബ്രൈറ്റ്നസും കോണ്‍ട്രസ്റ്റും അനുയോജ്യമാകും വിധത്തിൽ ക്രമീകരിക്കുക.
3.ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ ഒഴിവാക്കാൻ കമ്പ്യൂട്ടറിൽ നിന്നും പരമാവധി അകലം പാലിക്കുക.
4.മൗസ് കീബോര്‍ഡിന് സമമായി ക്രമീകരിക്കുക.കൈപ്പത്തികള്‍ കൈമുട്ടിന് സമാന്തരമായോ അല്‍പം താഴ്ത്തിയോ ഇരിക്കുക.
5. ടൈപ്പ് ചെയ്യുമ്പോള്‍ എല്ലാവിരലുകളും ഉപയോഗിക്കുക. കസേരയിലോ മേശയിലോ റിസ്റ്റ് പാഡിലോ കൈ താങ്ങി വെച്ചുകൊണ്ട് ടെപ്പ് ചെയ്യാതിരിക്കുക.
–
–
6.മോണിറ്ററിന് നേരേ മുന്നില്‍ നടുവിലായി ഇരിക്കുക. ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ ഇടയ്ക്കിടെ കണ്ണ് ചിമ്മണം. ഓരോ 20 മിനിട്ട് കഴിഞ്ഞും കണ്ണിന് റെസ്റ്റ് നല്‍കുക. ആവശ്യമെങ്കില്‍ ആന്റി ഗ്ലെയര്‍ കണ്ണട ഉപയോഗിക്കുക.
7.ജോലി ചെയ്യുന്ന വ്യക്തിയുടെ ഉയരത്തിനനുസരിച്ച് കസേര ക്രമീകരിക്കുക. കാല്‍മുട്ടുകള്‍ ഇടുപ്പിനേക്കാള്‍ അല്‍പം താഴ്ന്ന നിലയിലായിരിക്കും വിധം വേണം ഇരിക്കാന്‍. 100-110 ഡിഗ്രിയെങ്കിലും പിന്നിലേക്ക് ചാരിയിരിക്കുക.ഒരു മണിക്കൂറില്‍ ഒരിക്കലെങ്കിലും കസേരയില്‍ നിന്ന് എഴുന്നേറ്റ് കൈകാലുകളും കഴുത്തും ചലിപ്പിക്കുക.
Leave a Reply