Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 11:20 am

Menu

Published on June 13, 2015 at 1:30 pm

മുടിയഴകിന് കറിവേപ്പില

how-to-use-curry-leaves-for-hair-growth

കറിവേപ്പിലയില്ലാത്ത ഒരു കറി ഇന്ത്യൻ പാചകത്തിൽ സങ്കൽപ്പിക്കാൻ പോലുമാവില്ല.ഒട്ടുമിക്ക എല്ലാ കറികളിലും ഒരു അവിഭാജ്യ ഘടകമാണ് കറിവേപ്പില. അതുകൊണ്ട് തന്നെയാണ് ഇവയ്ക്ക് കറിവേപ്പില എന്ന പേര് വന്നത്.ഇന്ത്യയില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധം കൂടിയാണിത്. ഇവ വിഭവങ്ങള്‍ക്ക് സുഗന്ധവും രുചിയും പകരുന്നതിനൊപ്പം നിരവധി ആരോഗ്യഗുണങ്ങളും നല്കും. അതിസാരം തടയാനും, ദഹനത്തിനും, ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കാനുമൊക്കെ കറിവേപ്പില ഉത്തമമാണ്. ഇവയ്ക്ക് പുറമേ തലമുടിക്കും ഇത് ഗുണകരമാണ്. തലമുടിക്ക് നല്ല വളര്‍ച്ചയും, തിളക്കവും നല്കാന്‍ കറിവേപ്പില സഹായിക്കും. കേശസംരക്ഷണത്തിന് കറിവേപ്പില എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് മനസിലാക്കുക.

images

മുടിവേരുകളുടെ കേട് മാറ്റുന്നു
രാസവസ്തുക്കളുടെ ഉപയോഗം, മുടി ചൂടാക്കുക തുടങ്ങിയ കാര്യങ്ങള്‍ മുടിയുടെ വേരുകള്‍ക്ക് കേട് വരുത്തുകയും മുടിവളര്‍ച്ച തടയുകയും ചെയ്യും. കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേക്കുന്നത് മുടിവേരുകളുടെ തകരാര്‍ പരിഹരിക്കും. ഇവ മുടിനാരുകളുടെ കരുത്ത് വീണ്ടെടുക്കാനും സഹായിക്കും. കയ്പ് രുചി സഹിക്കാനാവുമെങ്കില്‍ നേരിട്ടും കഴിക്കാം. തലമുടിയുടെ തകരാറുകള്‍ പരിഹരിക്കാനുള്ള പ്രഥമ ശുശ്രൂഷയായി കറിവേപ്പില ഉപയോഗിക്കാം. മുടിയുടെ വേരുകള്‍ ശക്തിപ്പെടുമ്പോള്‍ മുടിവളര്‍ച്ച വേഗത്തിലാകും.

മുടികൊഴിച്ചില്‍ കുറയ്ക്കാം
കറിവേപ്പിലയില്‍ പ്രോട്ടീനും ബീറ്റ-കരോട്ടിനും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടിവളര്‍ച്ച വേഗത്തിലാക്കാനും സഹായിക്കും. മുടിവളര്‍ച്ചക്ക് പതിവായി കറിവേപ്പില കഴിക്കേണ്ടത് ആവശ്യമാണ്. കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ തലയോട്ടിയില്‍ നനവ് നല്കും. തലയോട്ടിയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, താരന്‍ തടയാനും ഇത് സഹായിക്കും.

കറിവേപ്പില മുടിവളര്‍ച്ചക്കായി എങ്ങനെ ഉപയോഗിക്കാം?

1.ഹെയര്‍ ടോണിക്
ഫ്രഷായ കുറച്ച് കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും എടുക്കുക. വെളിച്ചെണ്ണ മുടിവളര്‍ച്ചക്ക് ഉത്തമമാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. വെളിച്ചെണ്ണയില്‍ കറിവേപ്പില ചേര്‍ത്താല്‍ അത് മുടിവളര്‍ച്ചക്ക് ഗുണം ചെയ്യും. കറുത്ത മട്ട് രൂപപ്പെടുന്നത് വരെ അവ തിളപ്പിക്കുക. തണുത്തതിന് ശേഷം ഇത് തലയില്‍ തേയ്ക്കുക. ഒരു മണിക്കൂറിന് ശേഷം കട്ടികുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ട് തവണ വീതം ഇത് തേച്ചാല്‍ പതിനഞ്ച് ദിവസത്തിനകം ഫലം കാണാനാവും. ഈ ടോണിക് മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുക മാത്രമല്ല മുടി നരയ്ക്കുന്നത് തടയുകയും ചെയ്യും.

maxresdefault

2. ഹെയര്‍ മാസ്ക്
അല്പം കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി യോഗര്‍ട്ടുമായി ചേര്‍ത്ത് തലമുടിയില്‍ തേയ്ക്കുക. 20-25 മിനുട്ടിന് ശേഷം കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. എല്ലാ ആഴ്ചയും മുടങ്ങാതെ ഇത് തേയ്ക്കുന്നത് മുടിവളര്‍ച്ച ശക്തിപ്പെടുത്തും. ഇത് കൂടാതെ മുടിക്ക് തിളക്കവും, മദുത്വവും, കരുത്തും നല്കും.

3. കറിവേപ്പില ചായ
കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാമെങ്കിലും തലമുടിയുടെ ആരോഗ്യത്തിന് കറിവേപ്പില ഉപയോഗിച്ചുള്ള ചായ നല്ലതാണ്. അല്പം കറിവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു നാരങ്ങ പിഴിഞ്ഞൊഴിച്ച് അതിലേക്ക് അല്പം പഞ്ചസാരയും ചേര്‍ക്കുക. ഇത് ഒരാഴ്ചത്തേക്ക് ദിവസവും കുടിക്കുന്നത് മുടിക്ക് വളര്‍ച്ചയും, തിളക്കവും, മൃദുലതയും നല്കുകയും നര തടയുകയും ചെയ്യും. മികച്ച ദഹനം സാധ്യമാക്കുന്നത് വഴി തലമുടി സംബന്ധമായ പല പ്രശ്നങ്ങളും പരിഹരിക്കാനുമാകും. മുടിക്കെട്ട് ഇല്ലാതാക്കാന്‍ ചില ടിപ്‌സ്

Loading...

Leave a Reply

Your email address will not be published.

More News