Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ തലമുറയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു ആപ്ലിക്കേഷനായി മാറിക്കഴിഞ്ഞു വാട്സ് ആപ്പ്.ഓരോ ദിവസം കഴിയുന്തോറും വാട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുകയാണ്.അത്രയ്ക്ക് പ്രചാരം ആളുകൾക്കിടയിൽ വാട്സ് ആപ്പിന് കിട്ടികഴിഞ്ഞു.എളുപ്പം സന്ദേശങ്ങളും ഫോട്ടോകളും ഫയലുകളുമെല്ലാം കൈമാറാമെന്ന പ്രത്യേകത തന്നെയാണ് വാട്സ് ആപ്പിനെ ഇത്ര ജനകീയമാക്കിയത്. കുറച്ച് നാല്‍ മുമ്പ് വരെ വാട്സ് ആപ്പ് അക്കൗണ്ട് ഒരു ഫോണില്‍ മാത്രമേ ഉപയോഗിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍, ഇപ്പോള്‍ ഇനി ഒരു വാട്ട്‌സാപ്പ് അക്കൗണ്ട് ഒരേസമയം രണ്ട് ഫോണില്‍ ഉപയോഗിക്കാം.എങ്ങനെ എന്നല്ലേ?അതിന് ചില എളുപ്പ വഴികൾ ഉണ്ട് അത് എന്താണെന്ന് നോക്കാം…
സ്റ്റെപ്പ് 1
രണ്ടാമത്തെ ഫോണില്‍ ബ്രൌസര്‍ എടുക്കുക. അതില്‍ സെറ്റിംഗ്സ്(Settings) എടുത്ത് ഡെസ്ക്ടോപ്പ് സൈറ്റ്(Desktop Site) എന്ന ഓപ്ഷന്‍ ടിക്ക് ചെയ്യുക.
സ്റ്റെപ്പ് 2
web.whatsapp.com എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യുക.
സ്റ്റെപ്പ് 3
ആ സൈറ്റിലൊരു ക്യു.ആര്‍ കോഡ് ഡിസ്പ്ലേ ചെയ്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ റീലോഡ് ക്യു.ആര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 4
അതിനുശേഷം വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ ഫോണില്‍ വൈഫൈ/മൊബൈല്‍ ഡാറ്റ ഓണ്‍ ചെയ്യുക.
സ്റ്റെപ്പ് 5
വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്ത സെറ്റിംഗ്സിലെ ‘WhatsApp Web’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 6
ഇപ്പോള്‍ മൊബൈല്‍ സ്ക്രീനില്‍ കാണുന്ന ക്യു.ആര്‍ സ്കാനര്‍ രണ്ടാമത്തെ മൊബൈലില്‍ ഡിസ്പ്ലേ ചെയ്ത ക്യു.ആര്‍ കോഡിന്‍റെ നേരെ പിടിക്കുക.
സ്റ്റെപ്പ് 7
ഉടന്‍തന്നെ വാട്സ്ആപ്പ് രണ്ടാമത്തെ ഫോണില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരിക്കും.
Leave a Reply