Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 10:55 am

Menu

Published on December 19, 2014 at 4:42 pm

കൈ കഴുകേണ്ടതെങ്ങനെ?

how-to-wash-your-hands

നമുക്ക് ചുറ്റും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അനേകം അണുക്കൾ അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്നു. വീടിനുള്ളില്‍ നിറയെ ഇവ ഉണ്ടാവും.അതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ രോഗങ്ങളും എളുപ്പം വരും. കൈകൾ വേണ്ടവിധം കഴുകിയാൽ തന്നെ ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളിൽ 40 ശതമാനം വരെ മാത്രമേ തടയാൻ കഴിയുകയുള്ളൂ. ബസ്സിലും മറ്റും യാത്ര ചെയ്ത ശേഷം നന്നായി കൈ കഴുകിയില്ലെങ്കിൽ ജലദോഷം പോലുള്ള രോഗങ്ങൾ പടരാനിടവരും. അതിനാൽ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകേണ്ടാതാണ്.സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കണം കൈക്ക് നാലിഞ്ച് മുകളിൽ വരെ നന്നായി പതപ്പിച്ചു തേച്ച് കഴുകുക. വലത്തെ കൈയുടെ അഞ്ച് വിരലുകൾ കൂപ്പി പിടിച്ച് ഇടത്തെ ഉള്ളം കൈയിൽ തേയ്ക്കുക.വലത്തെ കൈകകൊണ്ടും ഇതാവർത്തിക്കുക. വിരലുകൾക്കിടയിലും നന്നായി കഴുകുക. നമ്മൾ അശ്രദ്ധമായി ചെയ്യുന്ന പ്രവൃത്തിയിലൂടെ രോഗാണുക്കൾ ആയിരക്കണക്കിന് പേരിലേക്കാണ് പടരുന്നത്. റോഡുകളിൽ തുപ്പുമ്പോൾ അത് പിന്നീട് ലക്ഷക്കണക്കിന്‌ അണുക്കളാണ് അന്തരീക്ഷത്തിൽ വ്യാപിപ്പിക്കുന്നത്.

How to Wash Your Hands0

ഇത് ശ്വസിക്കുന്നവരെല്ലാം രോഗികളായി മാറുന്നു. കൈകൾ നന്നായി കഴുകാത്തത് കാരണം ഭക്ഷണം കഴിക്കുമ്പോൾ അണുക്കൾ ആമാശയത്തിലെത്തി മഞ്ഞപ്പിത്തം,ടൈഫോയിഡ്,കോളറ പോലുള്ള രോഗങ്ങൾ പിടിപെടാനിടവരും. അതിനാൽ ഭക്ഷണത്തിന് മുമ്പ് കൈകൾ വെറുതെ വെള്ളത്തിൽ കഴുകിയാൽ പോര. പകരം സോപ്പിട്ട് നന്നായി കഴുകണം.

handwashing_2009_e

7steps

How to Wash Your Hands1

ടോയ് ലറ്റിൽ എപ്പോൾ എപ്പോൾ കയറിയാലും സോപ്പുപയോഗിച്ച് കൈകൾ കഴുകണം.അതുപോലെ രോഗികളുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ, രോഗി ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും ഉപയോഗിക്കുമ്പോൾ , യാത്ര കഴിഞ്ഞ് വരുമ്പോൾ തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം കൈകൾ സോപ്പുപയോഗിച്ച് കഴുകണം.അണുനാശിനികൾ അടങ്ങിയ സോപ്പ് പതപ്പിച്ച് കൈയുടെ അകവും പുറവും നന്നായി കഴുകുക. വിരലുകൾക്കിടയിലുള്ള ഭാഗവും നഖങ്ങളും വൃത്തിയാക്കുക. അതിനു ശേഷം ധാരാളം വെള്ളമുപയോഗിച്ച് കഴുകുക. പിന്നീട് ഉണങ്ങിയ വൃത്തിയുള്ള ടവൽ കൊണ്ട് കൈ തുടയ്ക്കുക. എങ്കിൽ മാത്രമേ കൈകൾ അണുവിമുകതമാകുകയുള്ളൂ.

How to Wash Your Hands3

ഹോട്ടലുകളിലും മറ്റും പലരും ഉപയോഗിച്ച സോപ്പ് ഉപയോഗിക്കുമ്പോൾ അത് അണുക്കൾ പടരാനിട വരുത്തും. അതിനാൽ അണുനാശിനിയടങ്ങിയ സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.ടോയ് ലറ്റ് സീറ്റിലുള്ളതിനേക്കാൾ 18 മടങ്ങ്‌ രോഗാണുക്കളാണ് കമ്പ്യൂട്ടർ കീബോർഡിലടങ്ങിയിട്ടുള്ളതെന്ന് വിദേശ രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ പറയുന്നു.

How to Wash Your Hands2

ഒരു പ്ലേറ്റിൽ നിന്ന് കുറെയാളുകൾ വാരിക്കഴിക്കുമ്പോൾ മറ്റുള്ളവരുടെ കൈകളിലെ അണുക്കൾ നമ്മുടെ ഉള്ളിലെത്തും.പേന,പണം,മൗസ് എന്നിവ ഉപയോഗിക്കുമ്പോഴും ഷേക്ക് ഹാൻഡ് കൊടുക്കുമ്പോഴും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ കൗണ്ടറിൽ വെച്ചിരിക്കുന്ന പെരുംജീരകമെടുത്ത് വായിലിടുമ്പോഴും, അണുക്കൾ നിങ്ങളുടെ ശരീരത്തിനകത്തെത്തുന്നു. ജലദോഷമുള്ളപ്പോൾ മൂക്ക് ചീറ്റി വസ്ത്രത്തിൽ തുടയ്ക്കുമ്പോൾ രോഗാണുക്കൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. അതിനാൽ രോഗങ്ങൾ പടരാതിരിക്കാനും വ്യാപിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കുക.

How to Wash Your Hands6

Loading...

Leave a Reply

Your email address will not be published.

More News