Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 1:53 pm

Menu

Published on December 19, 2018 at 1:21 pm

ദുരിതങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം ഇതാ..

how-to-worship-pray-lord-ganesha

ഏത് കാര്യത്തിനും എപ്പോഴും വിഘ്‌നങ്ങളും പ്രശ്‌നങ്ങളും മാത്രമേ ഉണ്ടാവുന്നുള്ളൂ? ദൈവാനുഗ്രഹം കുറവാണ് എന്നതാണ് ഇതിലൂടെ പലപ്പോഴും പ്രകടമാവുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി അത് ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്‌നങ്ങളും വരുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ടായാല്‍ അത് ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. ഏത് കാര്യം ചെയ്യുമ്പോഴും അത് ശുഭകരമായി തീരുന്നതിന് നമ്മള്‍ ഗണപതി ഭഗവാനെയാണ് സ്മരിക്കുന്നത്.

ദേവസ്ഥാനികളില്‍ വളരെ പ്രധാനപ്പെട്ടയാളാണ് ഗണപതി ഭഗവാന്‍. ഏത് ശുഭകാര്യത്തിന് തുടക്കം കുറിക്കുന്നതിനും വളരെയധികം വിഘ്‌നങ്ങളില്ലാതെ മുന്നോട്ട് പോവാന്‍ ഗണപതി ഭഗവാന്റെ അനുഗ്രഹം വേണം. അത് കൃത്യമായ ഫലപ്രാപ്തിയില്‍ എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. വിഘ്‌നമൊന്നും കൂടാതെ ഏത് കാര്യങ്ങളും നടക്കുന്നത് കൊണ്ടാണ് ഭഗവാന് വിഘ്‌നേശ്വരന്‍ എന്ന പേര് വന്നത്. ഗ്രഹപ്പിഴ മാറ്റുന്നതിനും ജീവിതത്തില്‍ നിന്ന് ദു:ഖങ്ങളും ദുരിതങ്ങളും ഒഴിയുന്നതിനും ഗണപതി പ്രീതിക്കായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഏത് കാര്യത്തിന് മുന്‍പും ഗണേശ സ്തുതി നടത്തേണ്ടത് ഉത്തമമാണ്. അതുകൊണ്ട് തന്നെ ചിങ്ങമാസത്തിലെ വിനായക ചതുര്‍ത്ഥിയും എല്ലാ മലയാള മാസത്തിലേയും ആദ്യത്തെ വെള്ളിയാഴ്ചയും തുലാമാസത്തിലെ വിദ്യാരംഭ ദിവസവും ഗണപതി ഭഗവാന് ഏറെ പ്രധാനപ്പെട്ടതാണ്.

ഗണപതി ഹോമം

ഗണപതി ഭഗവാനെ പ്രിതീപ്പെടുത്തുന്നതിന് ഏറ്റവും ആദ്യം ചെയ്യേണ്ട പൂജാ കര്‍മ്മമാണ് ഗണപതി ഹോമം. ഇത് ഗ്രഹപ്പിഴ മാറുന്നതിനും ദുഖങ്ങളും ദുരിതങ്ങളും അകറ്റി ക്ഷേമവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ്. പുതിയ വീട് കയറി താമസിക്കുന്നതിന് മുന്‍പ് ഗണപതി ഹോമം നടത്തുന്നത് നാമെല്ലാം കണ്ടിട്ടുണ്ട്.

കറുകമാല

ഭഗവാന് കറുകമാല സമര്‍പ്പിക്കുന്നതും ഗ്രഹപ്പിഴകള്‍ ഒഴിയുന്നതിന് സഹായിക്കുന്നു. മാത്രമല്ല ദാമ്പത്യത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും തടസ്സങ്ങള്‍ മാറി കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു കറുകമാലയും മുക്കുറ്റി മാലയും.

നിവേദ്യം

ഗണപതി ഭഗവാന് ഏറെ ഇഷ്ടമുള്ളതാണ് മോദകവും നാളികേരമുടക്കലും. കൂടാതെ അപ്പവും ഇഷ്ട നൈവേദ്യങ്ങളില്‍ ഒന്നാണ്. എല്ലാ ജന്മ നക്ഷത്രത്തിനും ഇത് മൂന്നും ചെയ്താല്‍ ഏത് മാറാത്ത ഗ്രഹപ്പിഴയും മാറി നല്ല ഐശ്വര്യവും വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. ജീവിതത്തില്‍ ഉയരത്തില്‍ എത്തുന്നതിന് ഈ അനുഗ്രഹം ഉണ്ടാവുന്നു.

ഒറ്റ അപ്പം

ഗണപതിക്ക് ഒറ്റ കഴിക്കുന്നത് ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടാണ്. മംഗല്യ സിദ്ധിക്കും, സന്താന സൗഭാഗ്യത്തിനും, ആഗ്രഹ പൂര്‍ത്തീകരണത്തിനും എല്ലാം ഒറ്റ അപ്പം വഴിപാടായി കഴിക്കാറുണ്ട്. ഇത് ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് കാരണമാകുന്നു. മാത്രമല്ല ജീവിതത്തില്‍ ശ്രേയസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ വഴിപാടുകള്‍ സഹായിക്കുന്നു.

അഷ്ടദ്രവ്യ ഗണപതി ഹോമം

അഷ്ടദ്രവ്യ ഗണപതി ഹോമവും മഹാ ഗണപതി ഹോമവും എല്ലാം വളരെയധികം ഫലം നല്‍കുന്നതാണ്. മഹാ ഗണപതി ഹോമത്തിന് 1008 നാളികേരമാണ് ഉപയോഗിക്കുക. ഇതിലൂടെ ജീവിതത്തില്‍ നമ്മളെ ബാധിച്ചിരിക്കുന്ന പല അസ്വസ്ഥതകളും പ്രശ്‌നങ്ങളും ഇല്ലാതായി ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു.

ഗണപതി ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍

ഗണപതി ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഭഗവാന്‍ ഒരിക്കലും ഭക്തരെ കൈവിടുകയില്ല. ഗണപതിഭഗവാന്റെ ഇഷ്ട വഴിപാടുകള്‍ എന്തൊക്കെയെന്ന് നോക്കാം. ഗണപതി ഹോമം കഴിക്കുന്നത് വിഘ്‌നങ്ങള്‍ മാറുന്നകിനും ഐശ്വര്യത്തിനും നല്ലതാണ്. ധന സമൃദ്ധിക്കും തടസ്സങ്ങള്‍ മാറികിട്ടുന്നതിനും അപ്പം, അടം, മോദകം എന്നിവ നിവേദിക്കാം.

പ്രായശ്ചിത്തത്തിന്

പ്രായശ്ചിത്തത്തിന് പരിഹാരം കാണുന്നതിനും പാപങ്ങള്‍ പരിഹരിക്കുന്നതിനും ഏത്തമിടുന്നത് നല്ലതാണ്. ജീവിതത്തില്‍ ദുരിത നിവാരണത്തിന് വളരെയധികം സഹായിക്കുന്നതിനും ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനും ഈ വഴിപാടുകള്‍ തന്നെയാണ് മികച്ചത്.

വിദ്യാലാഭം, ഐശ്വര്യം

വിദ്യാലാഭം, ഐശ്വര്യം എന്നിവ നേടുന്നതിന് പുഷ്പാഞ്ജലി നടത്തുന്നത് നല്ലതാണ്. ഇത് ഐശ്വര്യത്തിന് മാത്രമല്ല കുട്ടികളില്‍ വിദ്യാഭ്യാസ സംബന്ധമായുണ്ടാവുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പുഷ്പാഞ്ജലി നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News