Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:03 pm

Menu

Published on February 6, 2019 at 5:32 pm

ചർമ്മത്തിന്റെ പ്രായം കുറക്കാൻ ക്യാരറ്റ്..

how-use-carrot-milk-cream-anti-ageing

ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കണം എന്നതാകും എല്ലാവരുടേയും ആശ. ഇതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നതും സത്യമാണ്. പ്രായക്കുറവ് പല കാര്യങ്ങളേയും അടിസ്ഥാനപ്പെടുത്തിയിരിയ്ക്കുന്നു. ഇത് കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ മുതല്‍ ചര്‍മ സംരക്ഷണം വരെയും വ്യായാമം, സ്‌ട്രെസ് നിയന്ത്രണം തുടങ്ങിയ പല കാര്യങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ചര്‍മത്തില്‍ പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതിന് പ്രധാന കാരണം ചര്‍മത്തില്‍ വീഴുന്ന ചുളിവുകള്‍ തന്നെയാണ്. ചുളിവുകള്‍ക്കാകട്ടെ, കാരണം ചര്‍മത്തിന് മുറുക്കം നല്‍കുന്ന കൊളാജന്‍ എന്ന ഘടകം കുറയുന്നതും.

പ്രായം കൂടുമ്പോള്‍ കൊളാജന്‍ ഉല്‍പാദനം കുറയുന്നത് സാധാരണയാണ്. ഇതിനു പുറമേ വരണ്ട ചര്‍മം, അന്തരീക്ഷം, വെള്ളം കുടി കുറയുന്നത് തുടങ്ങിയ പല ഘടകങ്ങളും ഇതിനു കാരണമാകുന്നു. ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ഭക്ഷണമടക്കമുള്ള പല കാര്യങ്ങളിലും ശ്രദ്ധിയ്ക്കണം. ഇതിനു പുറമേ ചില ചര്‍മ സംരക്ഷണ വഴികളും ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്നവയുമാണ്.

കൃത്രിമ വഴികളിലൂടെ പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനേക്കാള്‍ എന്തു കൊണ്ടും നല്ലതാണ് പ്രകൃതി ദത്ത ചേരുകള്‍ കൊണ്ടു ശ്രമിയ്ക്കുന്നത്. ഇവ ദോഷം വരുത്തില്ലെന്ന കാര്യം ഉറപ്പ്. ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കാവുന്ന തികച്ചും പ്രകൃതിദത്തമായ ചേരുവയെ കുറിച്ചറിയൂ, യാതൊരു ദോഷവും വരുത്താത്ത ഒരു വിദ്യ.വെറും രണ്ടേ രണ്ടു ചേരുവ കൊണ്ടാണ് ഇതുണ്ടാക്കുന്നത്..

ക്യാരറ്റ്, പുളിച്ച പാല്‍പ്പാട

ക്യാരറ്റ്, പുളിച്ച പാല്‍പ്പാട എന്നിവയാണ് ഇതിനു വേണ്ട ചേരുവകള്‍.ചർമ്മത്തിന് കാരറ്റിന്റെ ഗുണങ്ങൾ നിരവധിയാണ്.വിറ്റാമിൻ എ യും ആന്റി ഓക്സിഡന്റുകളും അടങ്ങിയ കാരറ്റ് ചർമ്മത്തിന്റെ പ്രശനങ്ങൾ അകറ്റുകയും ആരോഗ്യം നൽകുകയും ചെയ്യും.ഇതിൽ ധാരാളം വിറ്റാമിൻ സി യും ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുണ്ട്. കാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിലെ പാടുകൾ മാറ്റാൻ നല്ലതാണ്.കാരറ്റ് പൾപ്പ് ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിലെ പാടും മാലിന്യവും നീക്കും

കൊളാജന്‍

ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് മികച്ച ഒന്നാണ് ക്യാരറ്റിലെ വൈറ്റമിന്‍ സി. ചുളുക്കുകൾ മാറ്റുകളും പ്രായക്കൂടുതൽ അകറ്റുകയും ചെയ്യുന്നു.വിറ്റാമിൻ എ യും ആന്റി ഓക്സിഡന്റുകളും ചർമ്മത്തിലെ നിറവ്യത്യാസം ചുളിവ്‌,പ്രായം എന്നിവ നിയന്ത്രിക്കാൻ മികച്ചതാണ്. ക്യാരറ്റ് ബീറ്റാ കരോട്ടിന്‍ അടങ്ങിയതാണ്. ഇത് വൈറ്റമിന്‍ എ ഉല്‍പാദനത്തിനു സഹായിക്കുന്നു. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും ഉത്തമമാണ്.ആന്റി ഓക്സിഡന്റും കരോട്ടിനോയിഡും ചർമ്മത്തിന് പ്രതിരോധശേഷി കൊടുക്കുകയും സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിനു ചുളിവുണ്ടാക്കുന്ന ഒന്നാണ്.

പാല്‍പ്പാട

പാല്‍പ്പാട ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ ഗുണകരമാണ്. മുഖത്ത് അല്‍പം പാല്‍ തേയ്ക്കുന്നത് പലതരത്തിലുള്ള ഗുണങ്ങള്‍ നല്‍കും.കൊഴുപ്പടങ്ങിയ പാല്‍ ക്രീം മുഖ സൗന്ദര്യത്തിന് പല തരത്തിലും സഹായിക്കുന്നു. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ ഇത് ഏറെ ഉത്തമമാണ്. പാല്‍ അടുപ്പിച്ചു കുറച്ചുനാള്‍ മുഖത്തു പുരട്ടിയാല്‍ മുഖത്ത് ചുളിവുകളും മറ്റും വരുന്നതു തടയാന്‍ ഏറെ നല്ലതാണ്.

പാല്‍പ്പാട പുളിപ്പിയ്ക്കണം. ഇത് ഒരു ദിവസം വച്ചാലോ ലേശം തൈരു ചേര്‍ത്താലോ ഇതു സാധിയ്ക്കും. ഇതിലെ ലാക്റ്റിക് ആസിഡ് ചര്‍മകോശങ്ങള്‍ക്ക് ഏറെ ഗുണകരമാണ്. ക്യാരറ്റിലെ ജ്യൂസും എടുക്കുക. ഇവ രണ്ടും ചേര്‍ത്തു കലര്‍ത്തി മുഖത്തു പുരട്ടിയാല്‍ മതിയാകും. ക്യാരറ്റിലെ ജ്യൂസും എടുക്കുക. ഇവ രണ്ടും ചേര്‍ത്തു കലര്‍ത്തി മുഖത്തു പുരട്ടിയാല്‍ മതിയാകും.

Amazing facts about Carrots

കോണ്‍സ്‌ററാര്‍ച്ച്

ഇതില്‍ അല്‍പം കോണ്‍സ്‌ററാര്‍ച്ച് കൂടി ചേര്‍ക്കണംകോണ്‍സ്റ്റാര്‍ച്ച് ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മകോശങ്ങള്‍ അയയാതെ നോക്കും.

ഇവ മൂന്നും ചേര്‍ത്ത് നല്ലപോലെ കലര്‍ത്തണം. ഇത് നല്ലൊരു പീലിംഗ് ക്രീമാണ്.മുഖത്ത് ഈ ക്രീം കട്ടിയില്‍ പുരട്ടുക. കഴുത്തിലും പുരട്ടാം.ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകാം. പൊളിച്ചെടുക്കുവാന്‍ സാധിച്ചാല്‍ ഇങ്ങനെ ചെയ്യാം. പിന്നീട് ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകാം.
ഇത് അടുപ്പിച്ച് ഒരു മാസം ചെയ്തു നോക്കൂ. ചര്‍മത്തിന് കാര്യമായ വ്യത്യാസമുണ്ടാകും. ചര്‍മത്തിലെ ചുളിവുകള്‍ നീക്കി പ്രായം കുറയും എന്നു മാത്രമല്ല, ചര്‍മത്തിന് നിറം വയ്ക്കാനും തിളക്കം വയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News